20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ആപ്പിളിന് ഭീഷണിയായി ഗൂഗിളിന്റെ സ്മാര്‍ട്ട് വാച്ച്; വിപണിയിലെത്തുക അടുത്ത വര്‍ഷം.
Kerala

ആപ്പിളിന് ഭീഷണിയായി ഗൂഗിളിന്റെ സ്മാര്‍ട്ട് വാച്ച്; വിപണിയിലെത്തുക അടുത്ത വര്‍ഷം.

സ്മാര്‍ട്ട് വാച്ച് വിപണിയിലേക്ക് ആഗോള സാങ്കേതിക വിദ്യാ ഭീമനായ ഗൂഗിളും ചുവട് വെയ്ക്കുന്നു. ഗൂഗിള്‍ പിക്‌സലിന്റെ സ്മാര്‍ട്ട് വാച്ച് അടുത്ത വര്‍ഷത്തോടെ വിപണയിലെത്തിയേക്കുമെന്നാണ്‌ സൂചന. ഈ വര്‍ഷം അവതരിപ്പിക്കപ്പെട്ട ഗൂഗിള്‍ പിക്‌സല്‍ 6 സ്മാര്‍ട്ട്‌ഫോണിനൊപ്പം ഒക്ടോബറില്‍ വാച്ച് വിപണിയിലെത്തുമെന്ന്‌ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല.

ഗൂഗിള്‍ പിക്‌സലിന്റെ ഹാര്‍ഡ് വെയര്‍ സംഘം വാച്ചിന്റെ പണിപ്പുരയിലാണ്. ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് സോഫ്ട്‌വെയര്‍ അധിഷ്ഠിതമായിട്ടാണ് ആദ്യ സ്മാര്‍ട്ട് വാച്ച് പ്രവര്‍ത്തിക്കുക. ആന്‍ഡ്രോയിഡിന്റെ എല്ലാ സവിശേഷതകളോടെയും വരുന്ന വാച്ച് ആപ്പിള്‍ വാച്ചിന് വെല്ലുവിളിയാകുമെന്ന് കണക്കാക്കപ്പെടുന്നു.

സ്മാര്‍ട്ട് വാച്ചിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒഴികെയുള്ള ജീവനക്കാരോട് വാച്ച് ഉപയോഗിച്ച ശേഷം പ്രതികരണമറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രതികരണങ്ങള്‍ ലഭിക്കുന്നതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയാകും സ്മാര്‍ട്ട് വാച്ച് പുറത്തിറങ്ങുക. നവംബറില്‍ ലഭിച്ച ജീവനക്കാരുടെ പ്രതികരണങ്ങള്‍ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

സ്മാര്‍ട്ട് വാച്ചിലൂടെ ആരോഗ്യവും ഫിറ്റ്‌നെസ് അളവുകളും നിരീക്ഷിക്കാന്‍ കഴിയും.അവസാനഘട്ട പരീക്ഷണങ്ങള്‍ വിജയകരമായാല്‍ അടുത്ത വര്‍ഷത്തോടെ സ്മാര്‍ട്ട് വാച്ച് വിപണിയിലെത്തുമെന്ന് ഗൂഗിളിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നിലവില്‍ ചാര്‍ജ് ചെയ്തുപയോഗിക്കാവുന്ന സ്മാര്‍ട്ട് വാച്ചിന്റെ ചാര്‍ജ് ഒരു ദിവസം മാത്രമായിരിക്കും നീണ്ടുനില്‍ക്കുക. ചാര്‍ജ് ചെയ്യാനെടുക്കുന്ന ദൈര്‍ഘ്യവും കൂടുതലാണ്. ഫിറ്റ് ബിറ്റിന്റെ നേത്യത്വത്തിലിറങ്ങുന്ന ഉത്പന്നങ്ങളെക്കാള്‍ വിലയേറിയതാകും ഗൂഗിളിന്റെ സ്മാര്‍ട്ട് വാച്ച്. നിലവില്‍ ആഗോള സ്മാര്‍ട്ട് വാച്ച് വിപണിയുടെ ഏറിയ പങ്കും കൈയ്യാളുന്നത് ആപ്പിളാണ്. 2021 ലെ ഫലങ്ങള്‍ പ്രകാരമാണിത്. രണ്ടാം സ്ഥാനം സാംസങ്ങിനാണ്. അമേസ് ഫിറ്റ്, ഐമ്യൂ, ഹ്യുവായ് തുടങ്ങിയ കമ്പനികളാണ് ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലുള്ളത്.

Related posts

സഹകരണ ബാങ്കുകൾക്ക്​ ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ

Aswathi Kottiyoor

റോഡരിക് ശുചീകരിച്ചു

Aswathi Kottiyoor

അട്ടപ്പാടിയില്‍ കനത്തമഴ

Aswathi Kottiyoor
WordPress Image Lightbox