23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അട്ടപ്പാടിയിൽ പകുതിയിലധികം ഗർഭിണികളും ‘ഹൈ റിസ്ക്’.
Kerala

അട്ടപ്പാടിയിൽ പകുതിയിലധികം ഗർഭിണികളും ‘ഹൈ റിസ്ക്’.

ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അട്ടപ്പാടിയിലെ 426 ഗർഭിണികളിൽ 245 പേരും ഹൈ റിസ്ക് പട്ടികയിൽ‌. ആകെ ഗർഭിണികളിൽ 218 പേർ പട്ടികവർഗ വിഭാഗത്തിൽപെടുന്നവരാണ്. ഇവരിൽ 191 പേരും പട്ടികയിലുണ്ട്.

രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കുറവ്, സിക്കിൾ സെൽ, ഗർഭം അലസിപ്പോകാനുള്ള സാധ്യത, ഗർഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവർ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണു ഗർഭിണികളെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്. 5 തവണയെങ്കിലും സ്കാനിങ്ങിനു വിധേയരാക്കിയ ശേഷമാണ് പട്ടികയിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. ഇതിൽ തന്നെ അഞ്ചാം മാസത്തിൽ നടത്തുന്ന സ്കാനിങ്ങിലാണ് കുട്ടിയുടെയും അമ്മയുടെയും ആരോഗ്യനിലയെക്കുറിച്ചു വ്യക്തമായ ചിത്രം ലഭിക്കുകയെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

എന്നാൽ, അട്ടപ്പാടിയിൽ സ്ഥിരമായി ഒരു റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ കൃത്യമായ ഇടവേളകളിൽ സ്കാനിങ് നടത്തുന്നതിനു പ്രയാസമുണ്ട്. മറ്റ് ആശുപത്രികളിൽ നിന്നു സ്കാനിങ്ങിനായി എത്തിക്കുന്ന ഡോക്ടർമാർക്ക് ഫീസ് കുടിശിക വരുത്തുന്നതായും പരാതിയുണ്ട്.

ഹൈ റിസ്ക് പട്ടികയിലുള്ള ഗർഭിണികൾക്കു കൗൺസലിങ് നൽകി കോയമ്പത്തൂരിലേക്കോ തൃശൂർ മെഡിക്കൽ കോളജിലേക്കോ മാറ്റുകയാണു പതിവ്. എന്നാൽ, ചുരം റോഡ് ഉൾപ്പെടെ തകർന്നു കിടക്കുന്നതിനാൽ ഇത് അപകടമാണെന്ന് അധികൃതർ പറയുന്നു.

∙ ഭാരക്കുറവുള്ളവർ 98

ഗർഭം ധരിക്കുമ്പോൾ 45 കിലോഗ്രാം എങ്കിലും ഭാരം ഉണ്ടായിരിക്കണമെന്നാണു കണക്ക്. എന്നാൽ, അട്ടപ്പാടിയിൽ നിലവിലുള്ള 426 ഗർഭിണികളിൽ 98 പേരും 45 കിലോയിൽ താഴെ ഭാരമുള്ളവരാണ്. ഇതിൽ 90 പേരും പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഉള്ളവരും.

Related posts

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്നു

Aswathi Kottiyoor

ആ​ശു​പ​ത്രി​ക​ളെ സു​ര​ക്ഷി​ത​മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​ണം: ഐഎംഎ

Aswathi Kottiyoor

ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും. നാല് ഭൂഖണ്ഡങ്ങളിൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും.

Aswathi Kottiyoor
WordPress Image Lightbox