24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി മഹോത്സവം 12 വരെ നീട്ടി
Iritty

ഇരിട്ടി മഹോത്സവം 12 വരെ നീട്ടി

ഇരിട്ടി: യൂനീവെന്റ് നടത്തുന്ന ഈ മാസം 6 ന് അവസാനിക്കേണ്ട ഇരിട്ടി മഹോത്സവം 12 വരെ നീട്ടിയതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. കോവിഡ് കാരണം നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ കൂടുതൽ പേർക്ക് മേളയിൽ പങ്കെടുക്കാൻ പറ്റാഞ്ഞതിനാലാണ് നീ്ട്ടിയതെന്ന് ഭാരവാഹികൾ പറഞ്ഞു. ഈമാസം ആറുമുതൽ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും മൈലാഞ്ചിയിടൽ മത്സരം , ഇശൽ സന്ധ്യ, ഗാനമേള, പായസമത്സരം, പുഞ്ചിരി മത്സരം, ഇശൽരാവ്, ഗെയിംഷോ എന്നിവ ഉണ്ടയിരിക്കുമെന്ന് മാനേജർ അമൽ പറഞ്ഞു. ആറിന് വൈകിട്ട് ഏഴിന് ആബിദ് കണ്ണൂർ അവതരിപ്പിക്കുന്ന ഇശൽ സന്ധ്യയും, എട്ടിന് സുറുമി വയനാട് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. പത്തിനാണ് തൻസീർ കൂത്തുപറമ്പ് അവതരിപ്പിക്കുന്ന ഇശൽ രാവ്. എല്ലാ ദിവസം ഉച്ചക്ക് ഒരു മണിമുതൽ ഒൻമ്പത് മണിവരെയും അവധി ദിവസങ്ങളിൽ രാവിലെ 11മണിമുതലുമാണ് പ്രദർശനം.

Related posts

ശ്രീനാരായണ മഹാസമാധി ദിനാചരണം സെപ്റ്റംബർ 21ന്

Aswathi Kottiyoor

മണ്ണിടിഞ്ഞ് നിർമ്മാണത്തിലിരിക്കുന്ന വീട് അപകട ഭീതിയിലായി

Aswathi Kottiyoor

മന്ത്രിക്ക് നി​വേ​ദ​നം ന​ൽ​കി

Aswathi Kottiyoor
WordPress Image Lightbox