24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അ​ന​ധി​കൃ​ത കൊ​ടി​മ​ര​ങ്ങ​ള്‍: സ​ര്‍​വക​ക്ഷി ​യോ​ഗം വി​ളി​ക്കാമെന്നു സർക്കാർ
Kerala

അ​ന​ധി​കൃ​ത കൊ​ടി​മ​ര​ങ്ങ​ള്‍: സ​ര്‍​വക​ക്ഷി ​യോ​ഗം വി​ളി​ക്കാമെന്നു സർക്കാർ

പൊ​​​തു​​​വ​​​ഴി​​​ക​​​ളി​​​ലെ​​​യും പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ലെ​​​യും അ​​​ന​​​ധി​​​കൃ​​​ത കൊ​​​ടി​​​മ​​​ര​​​ങ്ങ​​​ള്‍ നീ​​​ക്കം ചെ​​​യ്യു​​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ര്‍​വ​​ക​​​ക്ഷി​ യോ​​​ഗം വി​​​ളി​​​ക്കു​​​മെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. രാ​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ള്‍ മാ​​​ത്ര​​​മ​​​ല്ല, വി​​​വി​​​ധ മ​​​ത​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മൊ​​​ക്കെ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൊ​​​ടി​​​മ​​​ര​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ സ​​​മ​​​വാ​​​യം അ​​​നി​​​വാ​​​ര്യ​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണ് സ​​​ര്‍​വ​​​ക​​​ക്ഷി യോ​​​ഗം വി​​​ളി​​​ക്കു​​​ന്ന​​​തെ​​​ന്നും സ​​​ര്‍​ക്കാ​​​രി​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഡീ. അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ല്‍ അ​​​ശോ​​​ക്. എം. ​​​ചെ​​​റി​​​യാ​​​ന്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ത്ത​​​ര​​​മൊ​​​രു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത് അ​​​ഭി​​​ന​​​ന്ദ​​​നാ​​​ര്‍​ഹ​​​മാ​​​ണെ​​​ന്ന് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി ഈ ​​മാ​​സം 20ലേ​​​ക്ക് മാ​​​റ്റി.​ ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​നാ​​​ണ് ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

അ​​​ന​​​ധി​​​കൃ​​​ത കൊ​​​ടി​​​മ​​​ര​​​ങ്ങ​​​ള്‍ നീ​​​ക്കാ​​​ന്‍ ഇ​​​തു​​​വ​​​രെ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കാ​​​ന്‍ സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​മാ​​​ര്‍​ക്ക് നി​​​ര്‍ദേ​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ഹ​​​ര്‍​ജി​​​ക്കാ​​​രു​​​ടെ വി​​​ഷ​​​യ​​​ത്തി​​​ല്‍ നാ​​​ലു പേ​​​ര്‍​ക്കെ​​​തി​​​രെ കേ​​​സെ​​​ടു​​​ത്ത​​​താ​​​യി സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ല്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് മേ​​​ന​​​ക ജം​​​ഗ്ഷ​​​നി​​​ല്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​ന​​​ധി​​​കൃ​​​ത കൊ​​​ടി​​​മ​​​രം നാ​​​ട്ടി​​​യ സം​​​ഭ​​​വം കോ​​​ട​​​തി ത​​​ന്നെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ​​​ന്ത​​​ളം മ​​​ന്നം ആ​​​യു​​​ര്‍​വേ​​​ദ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​നു മു​​​ന്നി​​​ലെ അ​​​ന​​​ധി​​​കൃ​​​ത കൊ​​​ടി​​​മ​​​ര​​​ങ്ങ​​​ള്‍ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ള​​​ജ് മാ​​​നേ​​​ജ്‌​​​മെ​​ന്‍റ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​ണു ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

Related posts

ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകിയെന്ന്; തൃശൂരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി.

Aswathi Kottiyoor

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജനകീയ ജലബജറ്റുമായി 94 ഗ്രാമപഞ്ചായത്തുകൾ

Aswathi Kottiyoor

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി

Aswathi Kottiyoor
WordPress Image Lightbox