24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • പട്ടിക വിഭാഗത്തില്‍ നിന്നും 5 പൈലറ്റുമാര്‍; സന്തോഷം പങ്കുവച്ച് മന്ത്രി രാധാകൃഷ്ണന്‍
Uncategorized

പട്ടിക വിഭാഗത്തില്‍ നിന്നും 5 പൈലറ്റുമാര്‍; സന്തോഷം പങ്കുവച്ച് മന്ത്രി രാധാകൃഷ്ണന്‍

സര്‍ക്കാര്‍ സഹായത്തോടെ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ പട്ടിക വര്‍ഗ്ഗത്തില്‍ നിന്നുള്ള അഞ്ചുപേരെ അഭിനന്ദിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍. തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പ്രവേശനം ലഭിച്ചത് മുതലുള്ള ഇവരുടെ ഫീസ്, സ്കോളർഷിപ്പ് തുടങ്ങിയ ചെലവുകൾക്കായി 23 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ പട്ടികജാതി വികസന വകുപ്പാണ് നല്‍കിയത് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വരും വർഷങ്ങളിലും പ്രവേശനം നേടുന്ന പട്ടിക വിഭാഗത്തിൽപ്പെടുന്ന എല്ലാ വിദ്യാർത്ഥികൾക്കും പഠനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ നിന്നും വയനാട് സ്വദേശി ശരണ്യ, കണ്ണൂർ സ്വദേശി സങ്കീർത്തന, കോഴിക്കോട് സ്വദേശി വിഷ്ണു പ്രസാദ്, ആലപ്പുഴ സ്വദേശി ആദിത്യൻ, തിരുവനന്തപുരം സ്വദേശി രാഹുൽ എന്നിവരാണ് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയത്.

Related posts

വൈക്കത്ത് 14 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു: നായ ചത്തു |

Aswathi Kottiyoor

ആഫ്രിക്കൻ സ്വൈൻ ഫീവർ

Aswathi Kottiyoor

പൂവാല ശല്യം, കൊല്ലത്ത് മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ശ്രമം; കിടപ്പിലായിട്ടും ക്രൂരത, 8 പേർ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox