24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിദ്യാർഥികളുടെ യാത്രാ നിരക്ക്​ വർധനയിൽ ധാരണയായില്ല; ചർച്ച തുടരും
Kerala

വിദ്യാർഥികളുടെ യാത്രാ നിരക്ക്​ വർധനയിൽ ധാരണയായില്ല; ചർച്ച തുടരും

വിദ്യാർഥികളുടെ യാത്രാ നിരക്ക്​ സംബന്ധിച്ച്​ വിദ്യാഭ്യാസ-ഗതാഗത മന്ത്രിമാർ വിളിച്ച വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ധാരണയായില്ല. വിദ്യാർഥി പ്രതിനിധികൾ നിരക്കുവർധനയെ ശക്തമായി എതിർത്തു.

മിനിമം നിരക്ക്​ ഒരു രൂപയിൽനിന്ന്​ വർധിപ്പിക്കുന്നതിനെയും വിദ്യാർഥികൾ എതിർത്തു. ബസ്​ ചാർജ്​ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും വിദ്യാർഥികളുടെ നിരക്ക്​ വർധിപ്പിക്കുന്നതിൽ ധാരണയായിട്ടില്ലെന്നും മന്ത്രി ആൻറണി രാജ​​ു അറിയിച്ചു.

വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സഷന്‍ നിലവിലെ രീതിയില്‍ തുടരണമെന്ന വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യത്തിൽ സ്വകാര്യ ബസുടമകളുമായും ജസ്​റ്റിസ് രാമചന്ദ്രന്‍ കമീഷനുമായും ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് നിലവി​െല ഒരു രൂപയില്‍നിന്ന് ആറു രൂപയായി വർധിപ്പിക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് 50 ശതമാനമായി ഉയര്‍ത്തണമെന്നുമായിരുന്നു സ്വകാര്യ ബസുടമകളുടെ ആവശ്യം.

ബസ്​ നിരക്ക് നിര്‍ദേശിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്​റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ ശിപാര്‍ശയും വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് അഞ്ചു രൂപയായി വർധിപ്പിക്കണമെന്നായിരുന്നു. 2012ലാണ് വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് 50 പൈസയില്‍ നിന്ന്​ ഒരു രൂപയായി വർധിപ്പിച്ചത്.

Related posts

ഭീതിയും അക്രമവുമില്ലാതെ വർഗീയ ശക്തികൾക്ക് മുന്നോട്ട് പോകാനാകില്ല:ടീസ്റ്റ സേതൽ വാദ്

Aswathi Kottiyoor

പനി പടർന്നു പിടിക്കുന്നു, വിട്ടുമാറാതെ ചുമയും കഫക്കെട്ടും; വില്ലനാകുന്നത് കാലാവസ്ഥാമാറ്റം

Aswathi Kottiyoor

പാചകവാതക സബ്‌സിഡിയിനത്തിൽ വെട്ടിയത്‌ മുപ്പതിനായിരം കോടി: കുറ്റസമ്മതം നടത്തി കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox