23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഒമിക്രോൺ: സമ്പർക്കവിലക്ക്‌ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം; ജില്ലകൾക്ക്‌ ആരോഗ്യവകുപ്പിന്റെ നിർദേശം
Kerala

ഒമിക്രോൺ: സമ്പർക്കവിലക്ക്‌ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം; ജില്ലകൾക്ക്‌ ആരോഗ്യവകുപ്പിന്റെ നിർദേശം

കൂടുതൽ വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതോടെ റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർ സമ്പർക്കവിലക്ക്‌ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലകൾക്ക് ആരോഗ്യവകുപ്പിന്റെ നിർദേശം. കേന്ദ്ര മാർഗനിർദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളിൽനിന്ന്‌ വരുന്നവർ ഏഴ്‌ ദിവസം സമ്പർക്കവിലക്കും ഏഴ്‌ ദിവസം സ്വയം നിരീക്ഷണവുമാണുള്ളത്‌. പട്ടികയിൽ ഇല്ലാത്തിടത്തുനിന്ന് വരുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണം. വിമാനത്താവളങ്ങളിൽ യാത്രക്കാരെ സഹായിക്കാൻ ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്. പോസിറ്റീവായാൽ ഉടൻ രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കണം. കേരളത്തിൽ എത്തുന്നവരിൽ വാക്‌സിനെടുക്കാത്തവർ ഉടൻ വാക്‌സിൻ എടുക്കണമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു.

എന്താണ് സമ്പർക്കവിലക്ക്‌?
● വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുന്നവർ അനുബന്ധമായി ശുചിമുറിയുള്ള മുറിയിൽ താമസിക്കണം
● വീട്ടിലെ മുതിർന്ന വ്യക്തികളുമായും മറ്റ് രോഗബാധയുള്ളവരുമായും സമ്പർക്കം പുലർത്തരുത്
● ഏഴ്‌ ദിവസത്തെ സമ്പർക്ക വിലക്കിന്ശേഷം ആർടിപിസിആർ പരിശോധന നടത്തുക

എന്താണ് സ്വയം നിരീക്ഷണം?
● മുഴുവൻ സമയവും എൻ95 മാസ്‌കോ ഡബിൾ മാസ്‌കോ ഉപയോഗിക്കണം
● മുതിർന്നവരുമായും കുട്ടികളുമായും അനുബന്ധ രോഗമുള്ളവരുമായും ശ്രദ്ധയോടെ ഇടപെടുക

Related posts

മനുഷ്യക്കടത്ത് തടയുന്നതിന് കർശനമായ നിരീക്ഷണ സംവിധാനം: മുഖ്യമന്ത്രി

Aswathi Kottiyoor

ക്ഷേത്രങ്ങൾക്കും ദേവസ്വം ബോർഡുകൾക്കും സർക്കാർ നൽകിയത്‌ 450 കോടി രൂപ: ദേവസ്വം മന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കില്ല

Aswathi Kottiyoor
WordPress Image Lightbox