21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കസ്തൂരിരംഗൻ റിപ്പോർട്ട്: അന്തിമ വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി.
Kerala

കസ്തൂരിരംഗൻ റിപ്പോർട്ട്: അന്തിമ വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി.

പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ) സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇറക്കുന്നതിനു മുന്നോടിയായി കേന്ദ്രസർക്കാരും കേരളവുമായുള്ള ചർച്ച വെള്ളിയാഴ്ച നടക്കും. അന്തിമ വിജ്ഞാപനം വരുന്നതു വരെ കരട് വിജ്ഞാപനത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾക്കുള്ള നിബന്ധനകൾ നിലനിൽക്കുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഡീൻ കുര്യാക്കോസ് എംപിയെ അറിയിച്ചു. ഈ വിഷയം ഡീൻ ലോക്സഭയിൽ ഉന്നയിച്ചിരുന്നു.

കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം അടുത്തുണ്ടാകുമെന്ന് മന്ത്രി ലോക്സഭയിൽ അറിയിച്ചു. 2018 ഒക്ടോബർ മൂന്നിന്റെ കരടു വിജ്ഞാപനത്തിന്റെ കാലാവധി ഈ ഡിസംബർ 31ന് അവസാനിക്കും. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുമായി ഒക്ടോബർ 5 വരെ 5 തവണ ചർച്ചകൾ നടന്നിട്ടുണ്ട്. അഭിപ്രായ ഐക്യത്തിലൂടെ അന്തിമ വിജ്ഞാപനമിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിശോധിച്ചു ചില കാര്യങ്ങളിൽ മാറ്റം വരുത്തണമെന്ന് നേരത്തേ കേരളം ആവശ്യപ്പെട്ടിരുന്നു. 5 മുതൽ 100 വരെ ഹെക്ടറിൽ ഖനന പ്രവർത്തനങ്ങൾക്ക് അനുമതി നൽകുമ്പോൾ പരിസ്ഥിതി അനുമതി ആവശ്യമാണ്. ഇതിലെ 5 ഹെക്ടർ എന്നത് 2 ഹെക്ടർ എന്നാക്കി ഭേദഗതി ചെയ്യണമെന്നാണു സംസ്ഥാനത്തിന്റെ ആവശ്യം.

പദ്ധതികളുടെ അനുമതിക്കു മുൻപ് പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കാനുള്ള സമയം പുതിയ കരട് വിജ്ഞാപനത്തിൽ 20 ദിവസമായി കുറച്ചിട്ടുണ്ട്. എന്നാൽ, ഇത് 30 ദിവസം ആയി നിലനിർത്തണം. ചെറുകിട പദ്ധതികൾക്ക് അനുമതി നൽകുന്നതിനു മുൻപു വിശദ പരിശോധന നടത്തുന്ന സംവിധാനമായിരുന്നു ജില്ലാ പാരിസ്ഥിതിക ആഘാത നിർണയ സമിതികൾ. ഈ സമിതികൾ നിലനിർത്തണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

Related posts

അടുത്ത 24 മണിക്കൂറിൽ അതീവ ജാഗ്രത പുലർത്തണം , വടക്കൻ ജില്ലകളിൽ വൈകുന്നേരത്തോടെ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

കു​നൂ​ർ അ​പ​ക​ടം; ബ്രി​ഗേ​ഡി​യ​ർ എ​ൽ.​എ​സ്. ലി​ഡ്ഡ​റു​ടെ കു​ടും​ബ​ത്തി​ന് ഹ​രി​യാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം

Aswathi Kottiyoor

വെൽഫെയർ സ്ഥാപനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ തുടർന്നും അനുവദിക്കും: മന്ത്രി ജി. ആർ. അനിൽ

Aswathi Kottiyoor
WordPress Image Lightbox