30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വാക്സീനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിടണം: കെപിഎസ്ടിഎ.
Kerala

വാക്സീനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിടണം: കെപിഎസ്ടിഎ.

വാക്സീനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിടണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ). വാക്സീനെടുക്കാത്തവര്‍ എല്ലാ മേഖലയിലുമുണ്ടെന്ന് കെപിഎസ്ടിഎ ജനറല്‍ സെക്രട്ടറി സി.പ്രദീപ് പറഞ്ഞു. വാക്സീന്‍ എടുക്കാത്ത അധ്യാപകരെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രംഗത്തുവന്ന സാഹചര്യത്തിലാണ് പ്രതികരണം. അയ്യായിരത്തോളം അധ്യാപകര്‍ വാക്സീന്‍ എടുത്തിട്ടില്ലെന്നു മന്ത്രി പറഞ്ഞത് പഴയ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മാറിനില്‍ക്കുന്നവര്‍ക്ക് ബോധവല്‍ക്കരണം നല്‍കുമെന്നായിരുന്നു ലീഗ് അധ്യാപക സംഘടനയുടെ പ്രതികരണം. അധ്യാപക സംഘടനകളുമായി സർക്കാർ ചര്‍ച്ച നടത്തണമെന്ന് സെക്രട്ടറി പി.കെ.അസീസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെഎസ്ടിഎ) ജനറല്‍ സെക്രട്ടറി എന്‍.ഡി.ശിവരാജന്‍ പ്രതികരിച്ചു.

ചില അധ്യാപകര്‍ വാക്സീനെടുക്കാതെ സ്കൂളില്‍ വരുന്നുണ്ടെന്നും അധ്യാപകരുടെ ഈ നടപടി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 47 ലക്ഷത്തോളം വരുന്ന കുട്ടികളുടെ ആരോഗ്യത്തിന്റെ പ്രശ്നമാണ്, കേരളത്തിന്റെ ആരോഗ്യത്തിന്റെ പ്രശ്നമാണ്. വകഭേദങ്ങൾ പല രൂപത്തിൽ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർശന മുന്നൊരുക്കങ്ങൾ എടുത്തെങ്കിൽ മാത്രമേ പ്രതിരോധിക്കാനാകൂ.

കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സർക്കാർ എന്തുവേണമെങ്കിലും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ തുറന്നിട്ട് ഒരു മാസം പൂർത്തിയായി. സ്കൂളുകളുടെ പ്രവർത്തന സമയം വൈകിട്ടു വരെ ആക്കാനുള്ള നടപടി സ്വീകരിക്കാനിരിക്കെയാണ് ഇത്തരത്തിൽ വാക്സീൻ എടുക്കാതെ അധ്യാപകർ സ്കൂളുകളിലേക്ക് വരുന്നത്.

Related posts

കോവിഡ്: 30% മരണം ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ.

Aswathi Kottiyoor

കരുതലിന്റെ തണലിൽ ഓണ വിപണി ഉഷാറാകുമ്പോഴും സിനിമാശാലകൾ ഇപ്പോഴും ലോക്കിൽത്തന്നെ

Aswathi Kottiyoor

റബർ നയം തൽക്കാലം മരവിപ്പിച്ചേക്കും; തീരുമാനം കർഷകരിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന്

Aswathi Kottiyoor
WordPress Image Lightbox