24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പഴയ കാലം ഓർക്കാനാണോ വീതി കുറഞ്ഞ റോഡ്?: ഹൈക്കോടതി.
Kerala

പഴയ കാലം ഓർക്കാനാണോ വീതി കുറഞ്ഞ റോഡ്?: ഹൈക്കോടതി.

റോഡുകൾ നിർമിക്കുന്നത് ഭാവിക്കു വേണ്ടിയാണോ പഴമയുടെ ശേഷിപ്പാക്കാനാണോയെന്നു തീരുമാനിക്കേണ്ടതു സർക്കാരാണെന്നു ഹൈക്കോടതി. നാടുകാണി –പരപ്പനങ്ങാടി റോഡിന്റെ വീതി 12–15 മീറ്റർ ആക്കി വർധിപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും അത് ഉപേക്ഷിച്ച് 10 മീറ്ററാക്കിയെന്നും സാമ്പത്തിക ഞെരുക്കമാണു കാരണമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.

ലഭ്യമായ സ്ഥലത്തു റോഡിനു വീതി കൂട്ടാനാണു തീരുമാനമെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചു. ഗതാഗത വർധനയും അപകടങ്ങൾ കൂടാനുള്ള സാധ്യതയും കണക്കിലെടുക്കുമ്പോൾ ഭാവി കണക്കാക്കി വേണം റോഡ് നിർമിക്കാനെന്ന കാര്യത്തിൽ തർക്കമില്ല.

റോഡ് വീതികൂട്ടാൻ നേരത്തെ പദ്ധതിയുണ്ടായിട്ടും ഫണ്ടില്ലാത്തതിനാൽ അത് ഉപേക്ഷിക്കുന്നതു സർക്കാർ പരിഗണിക്കേണ്ട വിഷയമാണ്. ഹർജി ഇനി പരിഗണിക്കുന്ന 14ന് സർക്കാരിന്റെ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി.

Related posts

ഭക്ഷ്യവകുപ്പിനെപ്പറ്റി അഭിപ്രായങ്ങളും നിർദേശങ്ങളും ചൊവ്വ മുതൽ വെള്ളി വരെ മന്ത്രിയെ അറിയിക്കാം

Aswathi Kottiyoor

മഴ: 337.71 കോടിയുടെ കൃഷിനാശം ; ഒരുലക്ഷത്തോളം കർഷകരെ ബാധിച്ചു

Aswathi Kottiyoor

നികുതി ചുമത്തൽ ഭേദഗതിക്ക്‌ അംഗീകാരം ; ജിഎസ്‌ടി അപ്പലേറ്റ്‌ കൗൺസിൽ ബെഞ്ചുകൾ സ്ഥാപിക്കും

Aswathi Kottiyoor
WordPress Image Lightbox