21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കേരളത്തിൽ വിദേശയാത്രക്കാർക്ക് നിയന്ത്രണം പല രീതിയിൽ; നടപടികളിൽ അവ്യക്തത.
Kerala

കേരളത്തിൽ വിദേശയാത്രക്കാർക്ക് നിയന്ത്രണം പല രീതിയിൽ; നടപടികളിൽ അവ്യക്തത.

ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ വകഭേദം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നു കേരളത്തിലെത്തുന്ന യാത്രക്കാർക്കുള്ള നിയന്ത്രണ നടപടികളിൽ അവ്യക്തത. കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളിൽ പരിശോധനയും 7 ദിവസം ക്വാറന്റീനും ഏർപ്പെടുത്തിയിരുന്നു. ക്വാറന്റീനു ശേഷം വീണ്ടും കോവിഡ് പരിശോധനയുമുണ്ട്.
ഇതേസമയം, യൂറോപ്പിൽ നിന്നു വരുന്നവർക്കു മാത്രമാണു തിരുവനന്തപുരത്ത് ഇന്നലെ നിയന്ത്രണങ്ങളുണ്ടായിരുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ പുതിയ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ‘റിസ്ക് രാജ്യങ്ങളി’ൽനിന്ന് ഇന്നലെ വൈകിട്ടുവരെ ആരും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയില്ലെന്നു ജില്ലാ കോവിഡ് സർവൈലൻസ് ഓഫിസർ ഡോ.നവ്യ പറഞ്ഞു.കോവിഡ് രണ്ടാം ഡോസ് വാക്സിനേഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ 63 ശതമാനത്തിൽ നിന്ന് 90 ശതമാനമായി ഉയർത്തണമെന്നു ചീഫ് സെക്രട്ടറിയുടെ നിർദേശം. വിമാനത്താവള, തുറമുഖ അധികൃതരുമായി ചർച്ച നടത്തി മുൻകരുതൽ പരിശോധന കർശനമാക്കാനും ഗതാഗത, ആരോഗ്യവകുപ്പ് മേധാവികൾക്കു നിർദേശം നൽകി. കലക്ടർമാരും നടപടികൾ ഉറപ്പാക്കണം.

Related posts

വിരമിക്കില്ല ആനവണ്ടിയുടെ സൂപ്പര്‍ക്ലാസുകള്‍; 704 ബസുകള്‍ക്ക് കാലപരിധി നീട്ടി നല്‍കി.

Aswathi Kottiyoor

പ്രത്യേക ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണം: പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചു.

Aswathi Kottiyoor

ഓണക്കാലത്ത് നീല, വെള്ളക്കാര്‍ഡുകാര്‍ക്ക് 5 കിലോ സ്പെഷ്യല്‍ അരി; 1383 രൂപയുടെ സാധനങ്ങള്‍ സപ്ലൈകോയില്‍ 756 രൂപയ്ക്ക്

Aswathi Kottiyoor
WordPress Image Lightbox