24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിച്ച് റിലയൻസ് ജിയോ, കൂട്ടിയത് 20% വരെ.
Kerala

പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിച്ച് റിലയൻസ് ജിയോ, കൂട്ടിയത് 20% വരെ.

വോഡഫോൺ ഐഡിയയ്ക്കും, ഭാരതി എയർടെലിനും പിന്നാലെ റിലയൻസ് ജിയോയും പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. പ്രീപെയ്ഡ് താരിഫ് 20 വരെ വർധിപ്പിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. സുസ്ഥിര ടെലികോം വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതക്ക് അനുസൃതമായാണ് ജിയോയും നിരക്കുകൾ വർധിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. നിലവിലെ 75 രൂപ പ്ലാനിന് ഡിസംബർ 1 മുതൽ 91 രൂപയാകും. 129 രൂപ പ്ലാനിന് 155 രൂപ, 399 രൂപ പ്ലാനിന് 479 രൂപ, 1,299 രൂപ പ്ലാനിന് 1,559 രൂപ, 2,399 രൂപ പ്ലാനിന്2,879 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ.ഡേറ്റ ടോപ്പ്-അപ്പുകൾക്ക് ഇപ്പോൾ 6 ജിബിക്ക് 61 രൂപയും (നേരത്തെ 51 രൂപ), 12 ജിബിക്ക് 121 രൂപ ( നേരത്തെ 101 രൂപ), 50 ജിബിക്ക് 301 രൂപ (നേരത്തെ 251 രൂപ) ഈടാക്കുമെന്ന് ജിയോ സൂചിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് മറ്റു രണ്ടു ടെലികോം കമ്പനികളും നിരക്കുകൾ വർധിപ്പിച്ചിരുന്നു.

Related posts

ഇന്റർനാഷനൽ ബയോ കണക്റ്റ് -ഇൻഡസ്ട്രിയൽ കോൺക്ലേവിന് മെയ് 25ന് തിരുവനന്തപുരത്ത് തുടക്കമാവും

Aswathi Kottiyoor

കോ​ഴി​ക്കോ​ട് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച പെ​ൺ​കു​ട്ടി​ക്ക് എ​ച്ച്‌1 എ​ൻ1 സ്ഥി​രീ​ക​രി​ച്ചു

Aswathi Kottiyoor

വിഎസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Aswathi Kottiyoor
WordPress Image Lightbox