24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വില്ലന്മാരായി പ്രമേഹവും രക്താതിസമ്മർദവും ; കുടുംബാരോഗ്യ സർവേ
Kerala

വില്ലന്മാരായി പ്രമേഹവും രക്താതിസമ്മർദവും ; കുടുംബാരോഗ്യ സർവേ

സംസ്ഥാനത്ത്‌ 15ന്‌ മേൽപ്രായമുള്ളവരിൽ പ്രമേഹവും രക്താതിസമ്മർദവും കൂടുതലെന്ന്‌ ദേശീയ കുടുംബാരോഗ്യ സർവേ. രാജ്യത്ത്‌ ഏറ്റവും കൂടുതൽ പ്രമേഹബാധിതരുള്ള സംസ്ഥാനമായി കേരളം തുടരുന്നു. സ്‌ത്രീകളിൽ 8.3ഉം പുരുഷന്മാരിൽ 9.8 ശതമാനവും. അതിൽത്തന്നെ 13.1 ശതമാനം സ്‌ത്രീകളും 13.8 ശതമാനം പുരുഷന്മാരും ഗുരുതര പ്രമേഹബാധിതരാണ്‌. സ്‌ത്രീകളിൽ 24.8 ഉം പുരുഷന്മാരിൽ 27 ശതമാനവും ഇൻസുലിനടക്കമുള്ള മരുന്നുകൾ സ്വീകരിക്കുന്നു. മരുന്ന്‌ സ്വീകരിക്കുന്ന സ്‌ത്രീകളുടെ നിരക്ക്‌ ദേശീയതലത്തിൽ 13.5 ഉം പുരുഷന്മാരുടേത്‌ 15.6 ശതമാനവുമാണ്‌. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും പ്രമേഹബാധിതർ ദേശീയ നിരക്കിനും മകുളിലുണ്ട്‌.

കേരളത്തിലെ സ്‌ത്രീകളിൽ 30.9ഉം പുരുഷന്മാരിൽ 32.8 ശതമാനവും രക്താതിസമ്മർദത്തിനുള്ള മരുന്നും കഴിക്കുന്നു. സംസ്ഥാനവ്യാപകമായി ക്യാമ്പയിൻ സംഘടിപ്പിച്ചും യുവാക്കൾക്കിടയിൽ അവബോധം സൃഷ്‌ടിച്ചും ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കാൻ നടപടിയെടുക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ വ്യക്തമാക്കിയിരുന്നു.

പ്രസവസംരക്ഷണം 99.8 ശതമാനം പേർക്കും
സംസ്ഥാനത്തെ 99.8 ശതമാനം പ്രസവങ്ങളും ആരോഗ്യകേന്ദ്രങ്ങളിലാണെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. ഗർഭിണികളെ പരിചരിക്കുന്നതിലും കേരളം മുന്നിലാണ്‌. 91.3 ശതമാനം പ്രസവങ്ങളും രജിസ്റ്റർ ചെയ്ത്‌ അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണമേകുന്നു. സ്‌ത്രീ ശാക്തീകരണത്തിലും കേരളം മുന്നിൽതന്നെ. 94.1 ശതമാനം സ്‌ത്രീകളും കുടുംബ സംബന്ധമായ തീരുമാനങ്ങളിൽ പങ്കാളികളാകുന്നു. രാജ്യത്ത്‌ ഇത് 88.7 ശതമാനം മാത്രമാണ്‌. കേരളത്തിൽ 94.9 ശതമാനവും ആർത്തവശുചിത്വം പാലിക്കുമ്പോൾ ദേശീയതലത്തിൽ ഇത്‌ 77.3 മാത്രം.

Related posts

അക്ഷയ കേന്ദ്രങ്ങളിലെ സേവന നിരക്ക് സർക്കാർ നിശ്ചയിച്ച തുക മാത്രം

Aswathi Kottiyoor

വാളയാറിൽ റെയ്‌ഡ്‌; എഎംവിഐയെ ഓടിച്ചിട്ട്‌ പിടിച്ചു, 67,000 രൂപ പിടികൂടി

Aswathi Kottiyoor

ചെറുമീന്‍ പിടിത്തത്തിനെതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox