24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അധ്യാപകര്‍ വാക്സിന്‍ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി .
Kerala

അധ്യാപകര്‍ വാക്സിന്‍ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി .

സംസ്ഥാനത്ത് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി .വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

അയ്യായിരത്തിന്‍ അധികം അധ്യാപകര്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനുണ്ട്. ചില അധ്യാപകര്‍ വാക്സിന്‍ എടുക്കാതെ സ്‌കൂളിലേക്ക് വരുന്നുണ്ടെന്നും ഈ നടപടി ഒരു തരത്തിലും ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വിഷയം കൊവിഡ് ഉന്നത തല സമിതിയെയും ദുരന്ത നിവാരണ സമിതിയേയും അറിയിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts

സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ തിങ്കളാഴ്ച മുതൽ

Aswathi Kottiyoor

‘ദീപാവലി വരുന്നു….ജാഗ്രത വേണം’; ഡൽഹി നഗരത്തിൽ വായു മലിനീകരണം കുറയുന്നതായി റിപ്പോർട്ടുകൾ

Aswathi Kottiyoor

ഭക്ഷ്യവിഷബാധയെന്നു സംശയം; വയനാട്ടിലെ സ്കൂളിൽനിന്നുള്ള 70 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി.*

Aswathi Kottiyoor
WordPress Image Lightbox