23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പതിനാലാം പഞ്ചവത്സര പദ്ധതി; വികസനരേഖ പരിഷ്‌കരിക്കാൻ മാർരേഖ അംഗീകരിച്ചു: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
Kerala

പതിനാലാം പഞ്ചവത്സര പദ്ധതി; വികസനരേഖ പരിഷ്‌കരിക്കാൻ മാർരേഖ അംഗീകരിച്ചു: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന് മുന്നോടിയായി അവസ്ഥാരേഖ തയ്യാറാക്കുന്നതിനും വികസന രേഖ പരിഷ്‌കരിക്കുന്നതിനുമുള്ള മാർഗരേഖ അംഗീകരിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 2022 ഏപ്രിൽ 1ന് ആരംഭിക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയും പതിനാലാം പദ്ധതിയിലെ ആദ്യ വാർഷിക പദ്ധതിയും തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മാർഗരേഖ അംഗീകരിച്ച് ഉത്തരവിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയിൽ കഴിഞ്ഞ 25 വർഷത്ത പ്രവർത്തനങ്ങൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിശദമായി വിലയിരുത്തണം. നേട്ടങ്ങൾ ബലപ്പെടുത്തിയും പോരായ്മകൾ പരിഹരിച്ചും പുതിയ വെല്ലുവിളികൾ ഏറ്റെടുത്തും മുന്നോട്ടുപോകാൻ തയ്യാറാവണം. പതിനാലാം പദ്ധതിയുടെ പരിപ്രേക്ഷ്യം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ സർക്കാർ തുടങ്ങികഴിഞ്ഞു. ഇതിന്റെ അന്തിമ രൂപമാകുന്നത് വരെ കാത്തുനിൽക്കാതെ മുന്നൊരുക്കപ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരംഭിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ആസൂത്രണ സമിതികളും വർക്കിംഗ് ഗ്രൂപ്പുകളും ഡിസംബർ 10നകം പുനസംഘടിപ്പിച്ച് അവസ്ഥാരേഖ തയ്യാറാക്കാൻ തുടങ്ങണം. സ്റ്റാൻഡിംഗ് കമ്മറ്റികൾ ഇതിന് നേതൃത്വം നൽകണം. 1996ലെ അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും വിലയിരുത്തിക്കൊണ്ടാവണം 25 വർഷത്തെ പ്രവർത്തനങ്ങളെ നോക്കി കാണേണ്ടത്. വെല്ലുവിളികളും വികസന വിടവുകളും പ്രശ്ന വിശകലനങ്ങളും പരിഹാര സാധ്യതകളും മനസിലാക്കി പദ്ധതികൾക്ക് മുൻഗണന നൽകണമെന്ന് മന്ത്രി പറഞ്ഞു.
വികസന പരിപ്രേക്ഷ്യം തയ്യാറാക്കുമ്പോൾ വികസന ലക്ഷ്യങ്ങൾ അഞ്ച്, പത്ത് വർഷങ്ങളിലെ ലക്ഷ്യങ്ങളായി രണ്ട് രീതിയിൽ നിർവചിക്കണം. കേന്ദ്ര,സംസ്ഥാന പദ്ധതികളുമായും മിഷനുകളുമായും മറ്റ് മേഖലകളുമായും ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സംയോജന സാധ്യതകൾ ആരായണം. അവസ്ഥാരേഖ തയ്യാറാക്കുന്നതിന് സമാന്തരമായി വികസന രേഖയുടെ പരിഷ്‌കരണവും നടത്തണമെന്ന് മന്ത്രി വ്യക്തമാക്കി.

Related posts

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ൻ ന​ട​പ​ടി; ഒ​ന്നി​ലേ​റെ വോ​ട്ടി​ന് ശ്ര​മി​ച്ചാ​ൽ ഒ​രു വ​ർ​ഷം ത​ട​വ്

Aswathi Kottiyoor

എസ്.സി.ഇ.ആർ.ടി തയാറാക്കിയ സാങ്കേതികപദാവലി വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox