24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം: അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി മോദി.
Kerala

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം: അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി മോദി.

ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ആശങ്കയായി തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 10.30-ന് ചേരുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്‌സിനേഷന്‍ പുരോഗതിയും ചര്‍ച്ചയാകും.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ നാശം വിതച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണ് ഒമിക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടനയുടേയടക്കം മുന്നറിയിപ്പ്.

ഒമിക്രോണ്‍ വ്യാപിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റു ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രയ്ക്ക് യുഎസ് അടക്കം ഇതിനോടകം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളും യാത്ര നിയന്ത്രണമേര്‍പ്പെടുത്തി.

ഒമിക്രോണ്‍ വകഭേദത്തിന്റെ തീവ്രത ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ മാസം 24-നാണ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. ബോട്‌സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലും പുതിയ വകേഭദം കണ്ടെത്തിയിട്ടുണ്ട്.

Related posts

മായം ചേർത്ത ശർക്കര വിറ്റു;കടയുടമക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും

Aswathi Kottiyoor

അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സു​ക​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ന് നി​കു​തി പി​രി​ക്കാം; ഹൈ​ക്കോ​ട​തി

Aswathi Kottiyoor

കേരളീയ സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്ബോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു: കെ.കെ. ശൈലജ

Aswathi Kottiyoor
WordPress Image Lightbox