30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *കുട്ടികള്‍ ‘അസമയത്ത് കറങ്ങുന്നു; വയനാട്ടിൽ ടര്‍ഫുകൾ രാത്രി 10 വരെ മാത്രമാക്കി പൊലീസ്‌.*
Kerala

*കുട്ടികള്‍ ‘അസമയത്ത് കറങ്ങുന്നു; വയനാട്ടിൽ ടര്‍ഫുകൾ രാത്രി 10 വരെ മാത്രമാക്കി പൊലീസ്‌.*

∙ രാത്രികാലങ്ങളിലെ കുറ്റകൃത്യങ്ങള്‍ക്കു തടയിടാനെന്ന പേരില്‍ വയനാട്ടിലെ ഫുട്ബോള്‍ ടര്‍ഫുകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കി പൊലീസ്. രാത്രി 10 മണി വരെ മാത്രമേ ടര്‍ഫുകള്‍ പ്രവര്‍ത്തിക്കാവൂവെന്നാണു ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. കുറ്റകൃത്യങ്ങളെ തടയാന്‍ പൗരന്മാരുടെ സ്വൈര്യവിഹാരം തടസ്സപ്പെടുത്തുന്നതാണ് ഉത്തരവെന്നു സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. രാത്രിയില്‍ ഫുട്ബോള്‍ കളിക്കാനാണെന്നു പറഞ്ഞു പുറത്തിറങ്ങുന്ന സ്കൂള്‍- കോളജ് കുട്ടികള്‍ വീട്ടിലേക്കു തിരിച്ചുപോകാതെ അസമയത്തു കറങ്ങി നടക്കുന്നതു ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. കുട്ടികള്‍ അസമയത്തു കറങ്ങിനടക്കുന്നതു വഴി സംഘടിത കുറ്റകൃത്യങ്ങളില്‍ ഏർപെടാനും സാമൂഹിക വിരുദ്ധരുമായി ബന്ധപ്പെട്ട് വിവിധ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ജില്ലയിലെ ഫുട്ബോള്‍ ടര്‍ഫുകള്‍ രാത്രി 10നു ശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലെന്നു ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിന്റെ ഉത്തരവില്‍ പറയുന്നു.

കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലീസ് സുരക്ഷ ശക്തിപ്പെടുത്തുകയാണു വേണ്ടതെന്നും ‘അസമയത്തു’ കറങ്ങിനടക്കുന്നതു തടയാന്‍ വിനോദോപാധികള്‍ തടയുന്നതു ജനാധിപത്യ വിരുദ്ധമാണെന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്. സമയവും അസമയവും പൊലീസ് നിര്‍വചിക്കുന്നതു നിയമപരമായി നിലനില്‍ക്കില്ല. കോളജ് വിദ്യാര്‍ഥികള്‍ പ്രായപൂര്‍ത്തിയായ പൗരന്മാരാണ്. ‘അസമയത്ത്’ പുറത്തിറങ്ങി കറങ്ങി നടക്കുന്നതു ശരിയല്ലെന്ന വിലയിരുത്തല്‍ പൊലീസിന്റെ രക്ഷാകര്‍തൃ മനോഭാവത്തിനു തെളിവാണെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. സദാചാര പൊലീസിനെതിരെ നടപടിയെടുക്കേണ്ട നിയമപാലകര്‍ തന്നെ സദാചാര പൊലീസ് ചമയുന്നുവെന്നും വിമര്‍ശനമുയരുന്നു. എന്നാല്‍, കുറ്റകൃത്യങ്ങള്‍ തടയുന്നതിനായാണു നടപടിയെടുത്തതെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ പറഞ്ഞു. പൊലീസ് സുരക്ഷ ശക്തിപ്പെടുത്തുകയും കുറ്റകൃത്യങ്ങളില്‍ ഏര്‍പെടാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കിയുമാണു ക്രമസമാധാനപാലനം ഉറപ്പാക്കുന്നത്.

സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ കറങ്ങിനടന്നു കുറ്റകൃത്യങ്ങളിലേക്കു പോകുന്ന സാഹചര്യങ്ങള്‍ രാത്രികാല പൊലീസ് പട്രോളിങ്ങിനിടെ കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടിയെടുക്കുന്നതു പൊലീസിന്റെ ചുമതലയും ഉത്തരവാദിത്തവുമാണ്. സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ല. പൊലീസ് നടപടിയില്‍ ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ നേരില്‍ അറിയിക്കാമെന്നും തീര്‍ച്ചയായും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

പേരാവൂർ തെരുവത്ത് മിനി പിക്കപ്പ് വാനും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

Aswathi Kottiyoor

സം​സ്ഥാ​ന​ത്തി​ന് 5.11 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

Aswathi Kottiyoor

കടിക്കുന്ന പട്ടികളെ പിടിക്കാൻ പരിശീലനം; ഡോക്ടർമാരെ നിയമിക്കുമെന്ന് ചിഞ്ചുറാണി

Aswathi Kottiyoor
WordPress Image Lightbox