20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ഗാ​ന​ര​ച​യി​താ​വ് ബി​ച്ചു തി​രു​മ​ല അ​ന്ത​രി​ച്ചു
Kerala

ഗാ​ന​ര​ച​യി​താ​വ് ബി​ച്ചു തി​രു​മ​ല അ​ന്ത​രി​ച്ചു

മ​ല​യാ​ളി​ക​ൾ​ക്ക് നി​ര​വ​ധി പാ​ട്ടു​ക​ൾ സ​മ്മാ​നി​ച്ച ഗാ​ന​ര​ച​യി​താ​വ് ബി​ച്ചു തി​രു​മ​ല (80) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

അ​ഞ്ച് പ​തി​റ്റാ​ണ്ടോ​ളം മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ബി​ച്ചു തി​രു​മ​ല എ​ന്ന ബി. ​ശി​വ​ശ​ങ്ക​ര​ൻ നാ​യ​രാ​ണ് സം​ഗീ​ത​ത്തി​ന്‍റെ ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞ​ത്. നാ​ന്നൂ​റി​ലേ​റെ സി​നി​മ​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം ഗാ​ന​ങ്ങ​ളാ​ണ് ബി​ച്ചു തി​രു​മ​ല​യു​ടെ തൂ​ലി​ക​യി​ൽ​നി​ന്നു പി​റ​ന്ന​ത്. സി​നി​മാ ഗാ​ന​ങ്ങ​ളും ല​ളി​ത-​ഭ​ക്തി ഗാ​ന​ങ്ങ​ളു​മാ​യി അ​യ്യാ​യി​ര​ത്തി​ലേ​റെ ഗാ​ന​ങ്ങ​ൾ ര​ചി​ച്ചു.

1972ൽ ​പു​റ​ത്തി​റ​ങ്ങി​യ ഭ​ജ​ഗോ​വി​ന്ദം സി​നി​മ​യി​ലൂ​ടെ​യാ​ണ് ച​ല​ച്ചി​ത്ര​ഗാ​ന​രം​ഗ​ത്തേ​യ്ക്ക് എ​ത്തി​യ​ത്. 1981ലും 1991​ലും മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള സം​സ്ഥാ​ന ച​ല​ചി​ത്ര പു​ര​സ്കാ​രം നേ​ടി. സു​കു​മാ​ർ അ​ഴീ​ക്കോ​ട് ത​ത്വ​മ​സി പു​ര​സ്കാ​രം, കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ ച​ല​ച്ചി​ത്ര​ര​ത്നം പു​ര​സ്കാ​രം, സ്വാ​തി–​പി ഭാ​സ്ക​ര​ൻ ഗാ​ന​സാ​ഹി​ത്യ​പു​ര​സ്കാ​രം തു​ട​ങ്ങി​യ​വ​യ്ക്കും അ​ർ​ഹ​നാ​യി

1941 ഫെ​ബ്രു​വ​രി 13ന് ​സി.​ജെ. ഭാ​സ്ക​ര​ൻ നാ​യ​രു​ടെ​യും ശാ​സ്ത​മം​ഗ​ലം പ​ട്ടാ​ണി​ക്കു​ന്ന് വീ​ട്ടി​ൽ പാ​റു​ക്കു​ട്ടി​യ​മ്മ​യു​ടെ​യും മൂ​ത്ത മ​ക​നാ​യാ​ണ് ബി​ച്ചു തി​രു​മ​ല ജ​നി​ച്ച​ത്. പ്ര​ശ​സ്ത ഗാ​യി​ക​യാ​യ സു​ശീ​ലാ ദേ​വി, സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ദ​ർ​ശ​ൻ രാ​മ​ൻ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ. പ്ര​സ​ന്ന​കു​മാ​രി​യാ​ണ് ഭാ​ര്യ. മ​ക​ൻ സു​മ​ൻ ശ​ങ്ക​ർ ബി​ച്ചു(​സം​ഗീ​ത സം​വി​ധാ​യ​ക​ൻ).

ശ്യാം, ​എ.​ടി. ഉ​മ്മ​ർ, ര​വീ​ന്ദ്ര​ൻ, ജി. ​ദേ​വ​രാ​ജ​ൻ, ഇ​ള​യ​രാ​ജ എ​ന്നീ സം​ഗീ​ത​സം​വി​ധാ​യ​ക​രു​മാ​യി ചേ​ർ​ന്ന് എ​ഴു​പ​തു​ക​ളി​ലും എ​ൺ​പ​തു​ക​ളി​ലു​മാ​യി വ​ള​രെ​യ​ധി​കം ഹി​റ്റ് ഗാ​ന​ങ്ങ​ൾ അ​ദ്ദേ​ഹം മ​ല​യാ​ളി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു. പ്ര​മു​ഖ സം​ഗീ​ത​സം​വി​ധാ​യ​ക​നാ​യ എ.​ആ​ർ. റ​ഹ്മാ​ൻ മ​ല​യാ​ള​ത്തി​ൽ ഈ​ണം ന​ൽ​കി​യ യോ​ദ്ധ​യി​ലെ ഗാ​ന​ങ്ങ​ൾ എ​ഴു​തി​യ​തും ബി​ച്ചു തി​രു​മ​ല​യാ​ണ്.

രാ​കേ​ന്ദു​കി​ര​ണ​ങ്ങ​ൾ (അ​വ​ളു​ടെ രാ​വു​ക​ൾ), വാ​ക​പ്പൂ​മ​രം ചൂ​ടും (അ​നു​ഭ​വം), ഒ​രു മ​യി​ൽ​പ്പീ​ലി​യാ​യ് ഞാ​ൻ ജ​നി​ച്ചു​വെ​ങ്കി​ൽ (അ​ണി​യാ​ത്ത വ​ള​ക​ൾ), വെ​ള്ളി​ച്ചി​ല്ലും വി​ത​റി (ഇ​ണ), മൈ​നാ​കം (തൃ​ഷ്ണ), ശ്രു​തി​യി​ൽ നി​ന്നു​യ​രും (തൃ​ഷ്ണ), തേ​നും വ​യ​മ്പും (തേ​നും വ​യ​മ്പും), ഓ​ല​ത്തു​മ്പ​ത്തി​രു​ന്നൂ​യ​ലാ​ടും (പ​പ്പ​യു​ടെ സ്വ​ന്തം അ​പ്പൂ​സ്), പാ​ൽ​നി​ലാ​വി​നും (കാ​ബൂ​ളി​വാ​ല) തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ളാ​ണ് ബി​ച്ചു തി​രു​മ​ല​യു​ടെ തൂ​ലി​ക​യി​ൽ​നി​ന്നു പി​റ​ന്ന​ത്.

Related posts

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

Aswathi Kottiyoor

പൊലീസിനുൾപ്പെടെ 141 വാഹനങ്ങൾ വാങ്ങാൻ 12.27 കോടി

Aswathi Kottiyoor

റബറിന്റെ വില മുന്നൂറ് രൂപയായി ഉയര്‍ത്തില്ലെന്ന് കേന്ദ്ര മന്ത്രി.

Aswathi Kottiyoor
WordPress Image Lightbox