24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്​ഥാനത്ത്​ കനത്ത മഴക്ക്​ സാധ്യത; ഒമ്പത്​ ജില്ലകളിൽ യെല്ലോ അലർട്ട്​
Kerala

സംസ്​ഥാനത്ത്​ കനത്ത മഴക്ക്​ സാധ്യത; ഒമ്പത്​ ജില്ലകളിൽ യെല്ലോ അലർട്ട്​

സംസ്​ഥാനത്ത്​ അടുത്ത അഞ്ച്​ ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന്​ കേന്ദ്ര കാലാവസ്​ഥ വകുപ്പ്​. ഇടിമിന്നലോട്​ കൂടിയ മഴക്ക്​ സാധ്യതയുണ്ടെന്നും കാലാവസ്​ഥ വകുപ്പ്​ അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന പുതിയ ന്യൂനമർദവും അറബിക്കടലിലെ ചക്രവാത ചുഴിയുമാണ്​ മഴക്ക്​ കാരണം. ബുധനാഴ്ച വിവിധ ജില്ലകളിൽ മഞ്ഞ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ്​ മഞ്ഞ ജാഗ്രത നിർദേശം.

വ്യാഴം (25-11-2021) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

വെള്ളി (26-11-2021) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

ശനി (27-11-2021) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ഞായർ (28-11-2021) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് -എന്നീ ജില്ലകളിലാണ്​ യെല്ലോ അലർട്ട്​.

മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്​ഥ വകുപ്പ്​ അറിയിച്ചു. മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നാണ്​ നിർദേശം.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടാനാണ്​ സാധ്യത. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശ്രീലങ്ക, തെക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും അറബികടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ടെന്നും ​േകന്ദ്ര കാലാവസ്​ഥ വകുപ്പ്​ അറിയിച്ചു.

Related posts

ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തും; ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ

Aswathi Kottiyoor

ഗുണനിലവാരമില്ല ; 10 ബാച്ച്‌ മരുന്നുകൾ നിരോധിച്ചു ; വിൽപ്പന തടഞ്ഞവയിൽ പാരസെറ്റമോളും

Aswathi Kottiyoor
WordPress Image Lightbox