24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കോവാക്സീന് ഫലപ്രാപ്തി 50 ശതമാനം മാത്രം; തിരുത്തി ലാൻസെറ്റ് റിപ്പോർട്ട്.
Kerala

കോവാക്സീന് ഫലപ്രാപ്തി 50 ശതമാനം മാത്രം; തിരുത്തി ലാൻസെറ്റ് റിപ്പോർട്ട്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീന് 50 ശതമാനം ഫലപ്രാപ്തിയ‌േ ഉള്ളൂവെന്ന് രാജ്യാന്തര പ്രസിദ്ധീകരണമായ ലാൻസെറ്റിന്റെ പഠന റിപ്പോർട്ട്. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും, രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്ര വ്യാപനവുമാകാം വാക്സീന്റെ ഫലപ്രാപ്തി കുറയാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ മാസം ആദ്യം പുറത്തുവിട്ട ലാൻസെറ്റിന്റെ ഇടക്കാല റിപ്പോർട്ടിൽ കോവാക്സീന് 77 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അന്തിമ പഠനം പൂർത്തിയായതോടെയാണ് ഫലപ്രാപ്തി കുറവാണെന്ന കണ്ടെത്തൽ. ഭാരത് ബയോടെക് വികസിപ്പിച്ച വാക്സീന് ഈ മാസം തുടക്കത്തിൽ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരുന്നു. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാനാണ് അനുമതി.

Related posts

*വിവിധ ആശയങ്ങൾ പഠിക്കാന്‍ വിദ്യാർഥികള്‍ക്ക് അവസരമുണ്ടാകണം- കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍.*

Aswathi Kottiyoor

ഗൃഹ പരിചരണത്തിനും ചികിത്സയ്ക്കും തുല്യ പ്രാധാന്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

വയനാട്ടിൽ കടുവ സെൻസസ്‌ തുടങ്ങി; വന്യമൃഗ ശല്യം കൈകാര്യം ചെയ്യാൻ ശാസ്‌ത്രീയ നടപടി: മന്ത്രി എ കെ ശശീന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox