23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പച്ചക്കറി കൂടുതൽ സംഭരിക്കും, സബ്‌സിഡി സാധനങ്ങൾ ആവശ്യത്തിനെത്തിക്കും; വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടൽ.
Kerala

പച്ചക്കറി കൂടുതൽ സംഭരിക്കും, സബ്‌സിഡി സാധനങ്ങൾ ആവശ്യത്തിനെത്തിക്കും; വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടൽ.

ഇന്ധനവില വർധനയും മഴക്കെടുതിമൂലമുള്ള വിളനാശവും ഒരുമിച്ചെത്തിയതോടെ അവശ്യസാധന വിലക്കയറ്റം രൂക്ഷം. പച്ചക്കറി വിലയാണ്‌ കുതിക്കുന്നത്‌. തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും മഴ കനത്തതും കടത്തുകൂലി കൂടിയതുമാണ്‌ കാരണം. ശബരിമല സീസണായതിനാൽ പച്ചക്കറിയുടെ ആവശ്യകതയും വർധിച്ചു.
ആശ്വാസനടപടി തുടങ്ങി

വിലക്കയറ്റത്തിൽനിന്ന്‌ ആശ്വാസമേകാൻ സപ്ലൈകോ വിൽപ്പനശാലകളിൽ സബ്‌സിഡി സാധനങ്ങൾ ആവശ്യത്തിന്‌ ലഭ്യമാക്കുമെന്ന്‌ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു. ആവശ്യമായവ സംഭരിക്കാനും നിർദേശം നൽകി. മൊബൈൽ മാവേലി വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു.

വില നിയന്ത്രിക്കാൻ പരമാവധി പച്ചക്കറി സംഭരിക്കുമെന്ന്‌ കൃഷി മന്ത്രി പി പ്രസാദ്‌ പറഞ്ഞു. സംസ്ഥാനത്തിന്‌ അകത്തുനിന്ന്‌ പരമാവധി സംഭരിച്ച്‌ കുറഞ്ഞ വിലയിൽ ജനങ്ങൾക്ക്‌ എത്തിക്കും. തിരുനെൽവേലിയിൽനിന്ന്‌ ഉൾപ്പെടെ സംഭരിക്കുന്നുണ്ടെന്ന്‌ ഹോർട്ടികോർപ്‌ എംഡി ജെ സജീവ്‌ പറഞ്ഞു.

Related posts

വാഹനമിടിച്ച് ചികിത്സയ്‌ക്കെത്തിച്ച ശരീരത്തില്‍ പെല്ലറ്റുകള്‍; പോലീസ് അന്വേഷണം.

Aswathi Kottiyoor

സാമ്പത്തികമായി ശ്വാസം മുട്ടിക്കാന്‍ കേന്ദ്രം ശ്രമിച്ചാല്‍ അതിനെതിരെ ശക്തമായ ജനരോഷം ഉയരും:മുഖ്യമന്ത്രി

Aswathi Kottiyoor

മട്ടന്നൂരില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; സിഗ്‌നല്‍ ലൈറ്റും മിഴിതുറന്നില്ല

Aswathi Kottiyoor
WordPress Image Lightbox