24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡിന് ശേഷം കെ എസ് ആർ ടി സി വരുമാനം ആദ്യമായി 5 കോടി രൂപ കടന്നു
Kerala

കോവിഡിന് ശേഷം കെ എസ് ആർ ടി സി വരുമാനം ആദ്യമായി 5 കോടി രൂപ കടന്നു

കെഎസ്ആർടിസിയുടെ പ്രതി ദിന വരുമാനം കോവിഡിന് ശേഷം ആദ്യമായി 5 കോടി രൂപ കടന്നു. കഴിഞ്ഞ ദിവസം (നവംബർ 22, തിങ്കൾ) മാത്രം 5.28 കോടി രൂപയാണ് കെഎസ്ആർടിസിയിൽ വരുമാനം ആയി ലഭിച്ചത്. ശബരിമലയിലേക്ക് ഉൾപ്പെടെ 3445 ബസുകളാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത് . പമ്പയിലേക്ക് നടത്തിയ 66 സ്പെഷ്യൽ സർവ്വീസുകളിൽ നിന്നുമാത്രം 6,51,495 രൂപയാണ് വരുമാനം ലഭിച്ചത്.
2020 മാർച്ചിന് ശേഷം ആദ്യമായാണ് 5 കോടി രൂപയുടെ വരുമാനം ലഭിക്കുന്നത്.

2020 മാർച്ച് 11 ന് ആണ് അവസാനമായി കെഎസ്ആർടിസിക്ക് ദിവസ വരുമാനം 5 കോടിയ്ക്കടുത്ത് ലഭിച്ചത്. അന്ന് 4572 ബസുകളാണ് സർവ്വീസ് നടത്തിയത്.

Related posts

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍: വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍

Aswathi Kottiyoor

‘ബോധപൂർണ്ണിമ’: ആദ്യഘട്ടത്തിന് ഇന്ന് (നവംബർ 01) സമാപനം: ലഹരിക്കെതിരെ കൈകോർത്ത് വിദ്യാർഥിശൃംഖല

Aswathi Kottiyoor

പച്ചക്കറി സംഭരണത്തിന് തമിഴ്‌നാടുമായി ഇന്ന് (ഡിസംബർ 2) ചർച്ച: കൃഷി മന്ത്രി

Aswathi Kottiyoor
WordPress Image Lightbox