21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • റെയിൽവേയിൽ ഒഴിവുള്ള തസ്തികകൾ സറണ്ടർ ചെയ്യാൻ നിർദേശം
Kerala

റെയിൽവേയിൽ ഒഴിവുള്ള തസ്തികകൾ സറണ്ടർ ചെയ്യാൻ നിർദേശം

റെയിൽവേയിൽ ആറുമാസത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകൾ സറണ്ടർ ചെയ്യാൻ അധികൃതരുടെ നിർദേശം. ഇപ്പോഴുള്ളതിൽനിന്ന്‌ 20 ശതമാനം ജീവനക്കാരെ 2023 ആകുമ്പോഴേക്കും കുറയ്‌ക്കണമെന്നാണ്‌ റെയിൽവേ മന്ത്രാലയം നേരത്തേ നിർദേശിച്ചിട്ടുള്ളത്‌. നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ നൂറുകണക്കിന്‌ തസ്‌തികകൾ നിയമനം നടത്താതെ വർഷങ്ങളായി ഒഴിച്ചിട്ടിരിക്കുന്നതെന്ന്‌ ജീവനക്കാർ പറയുന്നു.

ഓപ്പറേറ്റിങ്‌ വിഭാഗത്തിൽ നിരവധി തസ്‌തികകൾ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്‌. തിരുവനന്തപുരം ഡിവിഷനിൽമാത്രം സ്‌റ്റേഷൻ മാസ്‌റ്ററുടെ 60 ഒഴിവുണ്ട്‌. ഇതിന്റെ ഇരട്ടിയോളമാണ്‌ പോയിന്റ്‌സ്‌മാൻ, ഷണ്ടിങ്‌ മാസ്‌റ്റർ, ഗേറ്റ്കീപ്പർ എന്നീ ഒഴിവുകൾ. നാലുവർഷംമുമ്പാണ്‌ റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ അവസാനമായി ഈ തസ്‌തികകളിൽ നിയമനം നടത്തിയത്‌. സ്‌റ്റേഷൻ മാസ്‌റ്റർമാർക്കായി രണ്ടുവർഷംമുമ്പ്‌ പരീക്ഷ നടത്തിയെങ്കിലും ഇതുവരെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. ഗ്രൂപ്പ്‌ സി തസ്‌തികകളിൽനിന്ന്‌ ആറുമാസംമുമ്പ്‌ 76 പേരെ പിരിച്ചുവിടുകയും ചെയ്‌തു.

റെയിൽവേ നിയമപ്രകാരം ഓരോ സ്‌റ്റേഷനിലെയും ആവശ്യം കണക്കിലെടുത്താണ്‌ ഷണ്ടിങ്‌ ജീവനക്കാരെ നിയമിക്കുന്നത്‌. പ്രധാന സ്‌റ്റേഷനുകളായ തിരുവനന്തപുരം സെൻട്രലിൽ ആറും നാഗർകോവിൽ, കൊച്ചുവേളി, എറണാകുളം ജങ്‌ഷൻ സ്‌റ്റേഷനുകളിൽ അഞ്ചും ജീവനക്കാരാണ്‌ വേണ്ടത്‌. ഇവരുടെ എണ്ണം നാലിൽ ഒതുക്കാനാണ്‌ പുതിയ നിർദേശം. നേരത്തേ മിക്ക സ്‌റ്റേഷനുകളിലും പോയിന്റ്‌സ്‌മാൻ ഡ്യൂട്ടി ഉണ്ടായിരുന്നു. ഇത്‌ ഇപ്പോൾ മാറ്റി. സ്‌റ്റേഷൻമാസ്‌റ്റർമാർമാത്രമാണ്‌ ചെറിയ സ്‌റ്റേഷനുകളിൽ ഉണ്ടാകുക. ജീവനക്കാരുടെ കുറവ്‌ സുരക്ഷാഭീഷണി ഉയർത്തുന്നുണ്ട്‌. പല അപകടങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം റെയിൽവേ മറച്ചുവയ്‌ക്കുകയാണെന്നും ജീവനക്കാരുടെ സംഘടനകൾ പറയുന്നു.

Related posts

സംസ്ഥാനത്ത്‌ 42.7 ശതമാനം പേരിലും ആന്റിബോഡി ; 50 ശതമാനത്തിനും രോഗസാധ്യത.

Aswathi Kottiyoor

ലോക്കില്ലാതെ വ്യാജവാറ്റും മദ്യക്കടത്തും

Aswathi Kottiyoor

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox