30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • റേഷൻ കാർഡ് ശുദ്ധീകരണത്തിന് തെളിമ പദ്ധതി
Kerala

റേഷൻ കാർഡ് ശുദ്ധീകരണത്തിന് തെളിമ പദ്ധതി

2017 ൽ റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ ഡാറ്റാ എൻട്രി നടത്തിയപ്പോൾ സംഭവിച്ച തെറ്റുകൾ തിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം നൽകും. ഇതിനായി തെളിമ പദ്ധതി നടപ്പാക്കും.
കാർഡിലെ അംഗങ്ങളുടെ പേര്, വയസ്സ്, മേൽവിലാസം, കാർഡുടമയുമായുള്ള ബന്ധം, എൽ.പി.ജി – വൈദ്യുതി കണക്ഷനുകളുടെ വിശദാംങ്ങൾ എന്നിവയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ വരുത്തുന്നതിനും പിശകുകൾ തിരുത്തുന്നതിനും എല്ലാ വർഷവും നവംബർ 15 മുതൽ ഡിസംബർ 15 വരെ കാമ്പയിൻ നടത്തും.
2022 ഏപ്രിൽ മാസത്തോടെ എല്ലാ റേഷൻ കാർഡുകളും സ്മാർട്ട് റേഷൻ കാർഡുകളാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സ്മാർട്ട് റേഷൻ കാർഡിലേക്ക് പോകുമ്പോൾ കാർഡിലെ വിവരങ്ങൾ പൂർണ്ണമായും ശരിയാണെന്ന് ഉറപ്പു വരുത്തുവാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

Related posts

ആദ്യ ദിനം കരുതൽ ഡോസ് വാക്സിനേഷൻ 30,895

Aswathi Kottiyoor

ലിംഗഭേദമില്ലാതെ എല്ലാവർക്കും തുല്യ ആരോഗ്യ പരിരക്ഷയുമായി ‘ഇടം’

Aswathi Kottiyoor

ദൃശ്യഭംഗിയിൽ വാഗമൺ പാത

Aswathi Kottiyoor
WordPress Image Lightbox