23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • ആദ്യ റോക്കറ്റ്‌ വിക്ഷേപണത്തിന്‌ 58 വർഷം ; തുമ്പയിൽനിന്ന്‌ പറന്നുയർന്ന ചരിത്രം
Kerala

ആദ്യ റോക്കറ്റ്‌ വിക്ഷേപണത്തിന്‌ 58 വർഷം ; തുമ്പയിൽനിന്ന്‌ പറന്നുയർന്ന ചരിത്രം

ഇന്ത്യയിലെ ആദ്യ റോക്കറ്റ്‌ വിക്ഷേപണത്തിന്‌ 58 വർഷം. തിരുവനന്തപുരം തുമ്പ സെന്റ്‌ മേരി മഗ്‌ദലന പള്ളിക്ക്‌ മുന്നിലെ തെങ്ങിൻതോപ്പിലെ വിക്ഷേപണത്തറയിൽനിന്ന്‌ 1963 നവംബർ 21ന്‌ കുതിച്ചുയർന്നത്‌ ഇന്ത്യൻ ബഹിരാകാശഗവേഷണത്തിന്റെ ചരിത്രമായിരുന്നു. കാലാവസ്ഥാ പഠനത്തിനുള്ള യുഎസ്‌ നിർമിത നൈക്ക്‌ അപ്പാച്ചെയായിരുന്നു വിക്ഷേപിച്ചത്‌.

അൾത്താരയ്‌ക്ക്‌ മുന്നിലാണ്‌ റോക്കറ്റ്‌ യോജിപ്പിച്ചത്‌. പള്ളിയും അടുത്തുള്ള ബിഷപ് ഹൗസും റോക്കറ്റ്‌ലോഞ്ചിങ് സ്‌റ്റേഷനായി. അടുത്തുള്ള പ്രൈമറി സ്‌കൂൾ കെട്ടിടം ആദ്യംലോഞ്ച് ഓഫീസും പിന്നീട് ടെക്‌നിക്കൽ ലൈബ്രറിയുമായി. പഴയ കാലിത്തൊഴുത്ത് സ്‌പേസ് ലാബായി. ബിഷപ് ഹൗസ് വിക്ഷേപണകേന്ദ്രം ഡയറക്‌ടറുടെ ഓഫീസായി. ഡി ഈശ്വർദാസ് റോക്കറ്റ് സംയോജിപ്പിച്ചു. സുരക്ഷാചുമതല പിൽക്കാലത്ത് രാഷ്ട്രപതിയായ എ പി ജെ അബ്ദുൾ കലാമിനായിരുന്നു. ഭൂമധ്യരേഖയോട്‌ അടുത്ത സ്ഥലമായതിനാലാണ്‌ തുമ്പ റോക്കറ്റ്‌ സ്‌റ്റേഷനായത്‌.

Related posts

ഉറവിട മാലിന്യ സംസ്കരണം വേണം, മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശം’; ക‍ർശന ഇടപെടലുമായി ഹൈക്കോടതി

Aswathi Kottiyoor

വാ​ഹ​ന പ​ണി​മു​ട​ക്ക് ചൊ​വ്വാ​ഴ്ച; ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍

Aswathi Kottiyoor

*🔰⭕️അടുത്ത സെന്‍സസില്‍ ആറു മതങ്ങള്‍ മാത്രം

Aswathi Kottiyoor
WordPress Image Lightbox