24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കു​ടും​ബ​ശ്രീക്ക് ഇ​നി ഡെ​ലി​വ​റി വാ​നും
Kerala

കു​ടും​ബ​ശ്രീക്ക് ഇ​നി ഡെ​ലി​വ​റി വാ​നും

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ ഉ​ത്ര​ന്ന​ങ്ങ​ൾ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ ഡെ​ലി​വ​റി വാ​ന്‍ സ​ജ്ജ​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് വി.​ശി​വ​ദാ​സ​ന്‍ എം ​പി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഡെ​ലി​വ​റി വാ​ന്‍ ഒ​രു​ക്കി​യ​ത്. ജി​ല്ല​യി​ലെ നാ​ലാ​യി​ര​ത്തോ​ളം കു​ടും​ബ​ശ്രീ സം​രം​ഭ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ല​ക്കും മ​റ്റ് വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഇ​തു വ​ഴി എ​ത്തി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്നും ആ​റ് ല​ക്ഷം രൂ​പ​യും കു​ടും​ബ​ശ്രീ ഡെ​ലി​വ​റി​ക്കാ​യി അ​നു​വ​ദി​ച്ച മൂ​ന്ന് ല​ക്ഷം രൂ​പ​യും ഉ​ള്‍​പ്പെ​ടെ ഒ​മ്പ​ത് ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ഡെ​ലി​വ​റി വാ​ന്‍ ഒ​രു​ക്കി​യ​ത്.
ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. സു​രേ​ഷ് ബാ​ബു, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ഡി​നേ​റ്റ​ര്‍ ഡോ.​എം സു​ര്‍​ജി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

തൃശൂർപൂരം ആരോഗ്യ സംവിധാനങ്ങൾ വിലയിരുത്തി മന്ത്രി വീണാ ജോർജ്

പെട്രോൾ ഡീസൽ എന്നിവക്ക് 2 രൂപ സെസ്; വിദേശ മദ്യത്തിന് സാമൂഹ്യ സുരക്ഷ സെസ്

Aswathi Kottiyoor

കേരളത്തിൽ കൂടുതൽ നിയന്ത്രണം വേണ്ട,​ ​ രാത്രി കര്‍ഫ്യൂവും ഞായറാഴ്ചകളിലെ ലോക്ക്‌ഡൗണും ഒഴിവാക്കാം,​ വാക്‌സിനേഷന്‍ വേഗം കൂട്ടുന്നതില്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ

Aswathi Kottiyoor
WordPress Image Lightbox