23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • മിക്സഡ് സ്കൂളുകൾ: നിർദേശം പരിഗണനയിലെന്നു മന്ത്രി .
Kerala

മിക്സഡ് സ്കൂളുകൾ: നിർദേശം പരിഗണനയിലെന്നു മന്ത്രി .

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും മാത്രമായുള്ള സ്കൂളുകൾ മാറ്റി മിക്സഡ് സ്കൂളുകളാക്കണമെന്ന നിർദേശം സർക്കാർ പരിഗണിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ലിംഗഭേദമില്ലാതെ തുല്യത വേണമെന്നാണു സർക്കാരിന്റെ നയം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം എന്ന ചർച്ചയെ സർക്കാർ അനുകൂലിക്കുന്നത് ഈ നയത്തിന്റെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി സ്കൂളുകൾ സർക്കാർ, എയ്ഡഡ് മേഖലകളിലുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്നവയാണ് ഇവയിൽ പലതും. ഇവയിൽ മാറ്റം വേണമെന്നുള്ള അപേക്ഷകൾ ലഭിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ പരിഗണിച്ച് അനുമതി കൊടുക്കുകയാണു പതിവ്.

വനിതാ അധ്യാപകർക്ക് പ്രത്യേക വസ്ത്ര കോഡ് നിർബന്ധമാക്കുന്ന ചില മാനേജ്മെന്റുകളെക്കുറിച്ചുള്ള പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത് അനുവദിക്കില്ല. മാന്യമായ ഏതു വസ്ത്രവും ധരിക്കാൻ അധ്യാപകർക്ക് സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.അപേക്ഷയൊന്നും ലഭിച്ചിട്ടില്ല: വിദ്യാഭ്യാസ ഡയറക്ടർ

സ്കൂളുകൾ മിക്സഡ് ആയി മാറ്റാനുള്ള അപേക്ഷകളൊന്നും നിലവിൽ വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പറഞ്ഞു. അപേക്ഷ ലഭിച്ചാൽ ഇക്കാര്യത്തിൽ തുടർ നടപടികളെടുക്കും.

രക്ഷിതാക്കളുടെ എതിർപ്പും സീനിയോറിറ്റിയും പ്രശ്നം

സ്കൂളുകൾ മിക്സ്ഡ് ആക്കുന്നതിനോടു മിക്കയിടത്തും രക്ഷിതാക്കളുടെ എതിർപ്പുണ്ടെന്നാണു അധികൃതർ പറയുന്നത്. പ്രത്യേകിച്ചും പെ‍ൺസ്കൂളുകളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്ന കാര്യത്തിൽ. അധ്യാപകരുടെ സീനിയോറിറ്റി കാര്യങ്ങളിലുണ്ടാകുന്ന ആശയക്കുഴപ്പവും ഇക്കാര്യത്തിൽ മാനേജ്മെന്റുകളെ പിന്നോട്ടടിക്കുന്നു.

Related posts

വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകം: 78 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്.

Aswathi Kottiyoor

പ്രൊഫ. എം കെ സാനുവിന്റെ സമ്പൂർണ കൃതികൾ പ്രകാശനം ചെയ്തു

Aswathi Kottiyoor

ട്രെയിനുകളിൽ സിസിടിവി സ്ഥാപിക്കണം

Aswathi Kottiyoor
WordPress Image Lightbox