24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റോഡപകടം: തുടർനടപടിക്ക് ഏകീകൃത മൊബൈൽ ആപ്.
Kerala

റോഡപകടം: തുടർനടപടിക്ക് ഏകീകൃത മൊബൈൽ ആപ്.

രാജ്യത്തെ റോഡപകടങ്ങളുടെ വിവരശേഖരണം, അപകടത്തിൽ പരുക്കേൽക്കുന്നവരുടെ ചികിത്സ, അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി തുടങ്ങിയവയ്ക്കായി കേന്ദ്ര സർക്കാർ ഏകീകൃത മൊബൈൽ ആപ് ഏർപ്പെടുത്തി. കേരളത്തിൽ ആലപ്പുഴ, തൃശൂർ ജില്ലകളിൽ പദ്ധതി തുടങ്ങി. ബാക്കി ജില്ലകളിൽ ഉദ്യോഗസ്ഥർക്കു പരിശീലനവും തുടങ്ങി.
ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡേറ്റാബേസ് (iRAD) എന്ന സംവിധാനം പൊലീസ്, മോട്ടർ വാഹനവകുപ്പ്, പിഡബ്ല്യുഡി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഏകോപിപ്പിക്കുന്നു. അപകടം നടന്നാൽ ആദ്യമെത്തുന്ന പൊലീസ് അപകടവിവരം ചിത്രം സഹിതം ആപ്പിൽ അപ്‌ലോഡ് ചെയ്യണം. അപകട കാരണം സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ഉൾപ്പെടുത്തണം. ആ വിവരങ്ങളിൽ വാഹനത്തിന്റെ പ്രശ്നങ്ങൾ മോട്ടർ വാഹന വകുപ്പിലെ ആ പ്രദേശത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് അപ്പോൾത്തന്നെ എസ്എംഎസ് ആയും ഇമെയിലായും എത്തും. മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥനും വാഹനം പരിശോധിച്ചു വിവരം അപ്‌ലോഡ് ചെയ്യണം.

അപകടകാരണം റോഡിലെ കുഴിയോ ചരിവോ ആണെങ്കിൽ ആ വിവരം ആപ്പിൽ പൊലീസ് ഉൾപ്പെടുത്തിയാൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥന് എസ്എംഎസും മെയിലും എത്തും. പിഡബ്ല്യുഡി ഉദ്യോഗസ്ഥനും സ്ഥലം പരിശോധിച്ച് ആപ്പിൽ വിവരങ്ങൾ ഉൾപ്പെടുത്തണം. റോഡിൽ വരുത്തേണ്ട മാറ്റവും അപ്‌ലോഡ് െചയ്യണം. ആശുപത്രിയിലെത്തുന്നവരുടെ പരുക്കിന്റെ വിവരങ്ങൾ ആശുപത്രി അധികൃതർ അപ്‌ലോഡ് ചെയ്താലുടൻ ആ മേഖലയിലെ പൊലീസ് സ്റ്റേഷനിലേക്കും മെയിലും എസ്എം എസും എത്തും. പരുക്കേറ്റവർക്ക് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പരിരക്ഷയുണ്ടെങ്കിൽ സൗജന്യചികിത്സ ലഭ്യമാക്കാനും സാധിക്കും. കർണാടക, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും മറ്റു സംസ്ഥാനങ്ങളിലെ 59 ജില്ലകളിലുമാണു പദ്ധതി നടപ്പാക്കിയത്.

Related posts

കാടിന്റെ മക്കൾ വീണ്ടും വനംവകുപ്പിലേക്ക്‌ ; ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസർ വിജ്ഞാപനം ഇറങ്ങി

Aswathi Kottiyoor

റബ്ബർവിപണിയിൽ നാളെ മുതൽ ഇ-മാർക്കറ്റ്*

Aswathi Kottiyoor

പുതിയ നഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ ഈ വർഷം മുതൽ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox