• Home
  • Iritty
  • ഇരിട്ടി മഹോത്സവത്തിന് ഇന്ന് തിരിതെളിയും
Iritty

ഇരിട്ടി മഹോത്സവത്തിന് ഇന്ന് തിരിതെളിയും

ഇരിട്ടി: കോവിഡിന് ശേഷം മലയോര മേഖലയിൽ നടക്കുന്ന പ്രധാന വിനോദ പരിപാടിയായ ഇരിട്ടി മഹോത്സവത്തിന് വ്യാഴാഴ്ച്ച തിരിതെളിയുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു . പയഞ്ചേരി മുക്കിൽ ഇരിട്ടി- കുടക് അന്തർ സംസ്ഥാന പാതക്കരികിൽ ആണ് മഹോത്സ വേദി ഒരുങ്ങുന്നത് . 500 സ്‌ക്വയർ ഫീറ്റിൽ പുഷ്പ്പഫലപ്രദർശനവും അമ്മ്യൂസ്‌മെന്റ് പാർക്കുകളും വിവിധ കലാപരിപാടികളും 220 രാജ്യങ്ങളുടെ കറൻസി പ്രദർശനവും പ്രധാന ആകർഷകമായിരിക്കും. ഇന്റർ നാഷണൽ ആനിമൽ ആൻഡ് പെറ്റ്‌സ്‌ ഷോ, 60തോളം കോമേഷ്യൽ സ്റ്റാളുകൾ, സർക്കാർ – അർദ്ധസർക്കാർ പവലിയനുകൾ, മോട്ടോർ എക്‌സിബിഷൻ, ഭക്ഷ്യമേള, ചക്ക വിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയും മേളയിൽ ഉണ്ടാകും. കൂടാതെ മേഖലയിലെ കുടുംബശ്രീ യൂണിറ്റുകളുടേയും കാർഷിക സംരംഭകരുടേയും ഉത്പ്പന്നങ്ങളും മേളയിൽ ഉണ്ടാവും. മഹോത്സവം വ്യാഴാഴ്ച്ച് വൈകിട്ട് സണ്ണിജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. വിവിധ സ്റ്റാളുകൾ നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലതയും പുഷ്‌പോത്സവം നഗരസഭാ വൈസ്.ചെയർമാൻ പി.പി. ഉസ്മാനും ഉദ്ഘാടനം ചെയ്യും. ഡിസംബർ അഞ്ചുവരെ നടക്കുന്ന മേള എല്ലാ ദിവസവും ഉച്ചക്ക് ഒരുമണിമുതൽ രാത്രി 9 മണിവരെയായിരിക്കുമെന്ന് ഭാവാഹികളായ അമൽ പ്രസാദും ഷാജു വർഗീസും പത്ര സമ്മേളനത്തിൽ അറിയിച്ചു

Related posts

ഇരിട്ടി സ്വദേശി തൃശൂരിൽ പിടിയിൽ

Aswathi Kottiyoor

ഇരിട്ടി കീഴൂരിൽ ചതുപ്പുനിലം മണ്ണിട്ടു നിക്കത്താനുള്ള നീക്കം : മണ്ണ് മാന്തി യന്ത്രവും ടിപ്പർ ലോറിയും പിടികൂടി പോലീസ്

Aswathi Kottiyoor

പ്രതിഷേധ ധർണ്ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox