21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സഹകരണസംഘങ്ങൾ വിരൽത്തുമ്പിൽ ; ഓൺലെെൻ പദ്ധതി ഉദ്‌ഘാടനം 20ന്‌ ; സംഘത്തിന്റെ രേഖകൾ ആർക്കും ലഭ്യമാകും
Kerala

സഹകരണസംഘങ്ങൾ വിരൽത്തുമ്പിൽ ; ഓൺലെെൻ പദ്ധതി ഉദ്‌ഘാടനം 20ന്‌ ; സംഘത്തിന്റെ രേഖകൾ ആർക്കും ലഭ്യമാകും

ഓഡിറ്റ്‌ വിവരങ്ങളടക്കം സഹകരണ സംഘങ്ങളുടെ അടിസ്ഥാന വിവരങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാക്കുന്ന പദ്ധതിക്ക്‌ ശനിയാഴ്‌ച തുടക്കമാകും. കോ ഓപ്പറേറ്റീവ്‌ ഓഡിറ്റ്‌ മോണിറ്ററിങ്‌ ആൻഡ്‌ ഇൻഫർമേഷൻ സിസ്‌റ്റംവഴിയാണിത്‌ സാധ്യമാകുന്നത്‌. വിവിധ രജിസ്‌ട്രാർമാരുടെ കീഴിലുള്ള സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും ശൃംഖലയുടെ ഭാഗമാകും.

സഹകരണ സംഘം രജിസ്‌ട്രാറുടെ നിയന്ത്രണത്തിൽ അപ്പെക്‌സ്‌ മുതൽ പ്രാഥമികതലംവരെ 15,941 സംഘമുണ്ട്‌. പുറമെ ക്ഷീരം, കയർ, കൈത്തറി, ഖാദി, വ്യവസായം, മത്സ്യം തുടങ്ങിയ മേഖലയിൽ 7600–-ൽപരം സംഘവുമുണ്ട്‌. ഒരോ ജില്ലയിലും താലൂക്ക്‌ തിരിച്ച്‌ ഓഡിറ്റ്‌ ചെയ്യാവുന്ന സംഘങ്ങൾ, ഓഡിറ്റ്‌ പൂർത്തീകരിക്കാൻ ബാക്കിയുള്ള സംഘങ്ങൾ തുടങ്ങിയവയും ഓൺലൈനിൽ ലഭ്യമാകും. ഓഡിറ്റ്‌ ചെയ്യേണ്ട സംഘങ്ങളുടെ ഡാഷ്‌ ബോർഡ്‌, നിക്ഷേപം, വായ്‌പ, ആസ്‌തി ബാധ്യതാ പത്രത്തിന്റെ ചുരുക്കം, ഓഡിറ്റിലെ ഗൗരവമുള്ള ക്രമക്കേടുകൾ, അവയിലെ വകുപ്പുതല നടപടികൾ തുടങ്ങിയവയും അറിയാം.
ക്രമക്കേടുകൾ തടയാം
കേരളത്തിലെ ഏത്‌ സഹകരണ സംഘത്തെയുംകുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ആർക്കും വിരൽത്തുമ്പിൽ ലഭ്യമാകും. ഓഡിറ്റ്‌ ചെയ്യേണ്ട സംഘങ്ങൾ, കാലാകാലം ഓഡിറ്റ്‌ നടന്നവ,‌ നടത്തേണ്ടവ തുടങ്ങിയവയും അറിയാം. ഓരോ സംഘത്തിന്റെയും ആസ്‌തി–-ബാധ്യത വിവരങ്ങളും ലഭിക്കും. അംഗങ്ങൾക്ക്‌ സംഘത്തിന്റെ ലാഭനഷ്ട കണക്കുകൾ വിലയിരുത്താം.

പ്രവർത്തന വിപുലീകരണം, പുതിയ പദ്ധതി ഉൾപ്പെടെ മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിൽ സഹകാരികൾക്ക്‌ കൂടുതൽ അവസരം ലഭ്യമാകും. വകുപ്പിലെ ഉദ്യോഗസ്ഥർക്കും സംഘത്തിന്റെ ക്രമക്കേടുകൾ മനസ്സിലാക്കാനും അടിയന്തര ഇടപെടലിനും അവസരമൊരുക്കും. സഹകരണ മേഖലയിൽ യുവജനങ്ങളെയടക്കം ആകർഷിക്കാനും വിശ്വാസ്യത ഉയർത്താനും പദ്ധതി സഹായകമാകും.

Related posts

നിർജലീകരണത്താലുള്ള മരണം ഒഴിവാക്കാൻ ഒ.ആർ.എസ്. ഫലപ്രദം *ജൂലൈ 29 ലോക ഒ.ആർ.എസ്. ദിനം

Aswathi Kottiyoor

അവയവദാന രംഗത്ത് വലിയ മാറ്റമുണ്ടാക്കാൻ ശ്രമം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കോ​വി​ഡ് കേ​സു​ക​ൾ വ​ർധിക്കു​ന്നു: ഡ​ൽ​ഹി​യി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി

Aswathi Kottiyoor
WordPress Image Lightbox