അടയ്ക്കാത്തോട്: കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസപടി മേഖലയില്‍ 2018 ലെ പ്രളയത്തിൽ ദുരിതം നേരിട്ടവരെ പുനരധിവസിപ്പിക്കണമെന്നും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎല്‍എ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്കി.
കൂടാതെ ഈ വര്‍ഷം പ്രകൃതിക്ഷോഭത്തില്‍ കൂടുതല്‍ വീടുകള്‍ക്കും കൃഷി സ്ഥലങ്ങള്‍ക്കും വലിയ തോതിലുള്ള നാശം സംഭവിക്കുകയും ഭൂമി വിണ്ടുകീറുകയും വീടുകളുടെ തറ ഭിത്തി, കോണ്‍ക്രീറ്റ് തുടങ്ങിയവ പൊട്ടിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും ചെയ്തിരുന്നു. ഈ മേഖലയിലെ ജനങ്ങള്‍ വലിയ ആശങ്കയിലും ദുരിതത്തിലുമാണ്. പ്രശ്നബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.