22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന് അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ ക്യാമറ
Kerala

ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന് അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ ക്യാമറ

ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന്റെ അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ ക്യാമറ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കമ്മിഷൻ ചെയ്തു. റോബോട്ടിക് സംവിധാനം ഉപയോഗിച്ച് കടലിന്റേയും ഡാമുകളുടേയും അടിത്തട്ടിൽ പരിശോധന നടത്തുന്നതിനു സഹായിക്കുന്ന ഉപകരണമാണിത്.
ഹൈഡ്രോഗ്രഫിക് സർവെ വിഭാഗത്തെ ആധുനികവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണു പുതിയ അണ്ടർ വാട്ടർ ഡ്രോൺ ക്യാമറ ലഭ്യമാക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനംപോലുള്ള വിപത്തുകൾ നേരിടുന്നതിനായി ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള പര്യവേഷണങ്ങളും പഠനങ്ങളും നടത്താൻ വകുപ്പിനെ സജ്ജമാക്കും. പുതുതായി പുറത്തിറക്കിയ അണ്ടർ വാട്ടർ ഡ്രോൺ ക്യാമറയുടെ പ്രയോജനം സംസ്ഥാനമെമ്പാടും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിലെ ഇവൈഇ റോവ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിനായി അണ്ടർ വാട്ടർ ക്യാമറ നിർമിച്ചു നൽകിയത്. വെള്ളായണി കായൽക്കരയിൽ നടന്ന ചടങ്ങിൽ ചീഫ് ഹൈഡ്രോളജിസ്റ്റ് ജിറോഷ് കുമാർ, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് എൻ.കെ. ഷാജി തുടങ്ങിയവരും പങ്കെടുത്തു.

Related posts

ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ്, ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍; മാര്‍ഗരേഖ അഞ്ചുദിവസത്തിനകം പ്രഖ്യാപിക്കും.

Aswathi Kottiyoor

ചലച്ചിത്ര പ്രവർത്തകൻ കെ എസ് ബൈജു പണിക്കർ അന്തരിച്ചു

Aswathi Kottiyoor

പൊതുമേഖലാ സ്ഥാപനങ്ങളുടെ കടവും സർക്കാരിന്റെ തലയിൽ; സർക്കാർ ബാധ്യത 31,800 കോടി കൂടി

Aswathi Kottiyoor
WordPress Image Lightbox