22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിദ്യാഭ്യാസ ഗുണനിലവാര സർവേ പൂർത്തിയായി
Kerala

വിദ്യാഭ്യാസ ഗുണനിലവാര സർവേ പൂർത്തിയായി

സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന നാഷണൽ അച്ചീവ്‌മെന്റ്‌ സർവേ പൂർത്തിയായി. ദേശീയതലത്തിൽ 1.24 ലക്ഷം വിദ്യാലയങ്ങളിലെ 39 ലക്ഷം വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ്‌ സർവേ നടന്നത്‌. 36 സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശങ്ങളിലെ 733 ജില്ലയിലായി 3,5,8,10 ക്ലാസുകളിലെ കുട്ടികളുടെ ഭാഷ, സാമൂഹ്യശാസ്ത്രം, ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ പഠന നിലവാരം വിലയിരുത്താനാണ് സർവേ. കേരളത്തിൽ 2454 വിദ്യാലയത്തിലായി 3349 ക്ലാസിൽ സർവേ പൂർത്തീകരിച്ചു. കോവിഡിൽ വിദ്യാലയങ്ങൾ അടഞ്ഞുകിടന്നതിനാൽ സാധാരണ അധ്യയനം നടന്നിരുന്നില്ല. അതിനാൽ കുട്ടികൾക്ക് പഠന വിടവ് എത്രത്തോളം ഉണ്ടായെന്നത്‌ സർവേയിൽ അറിയാനാകും. സർവേയുടെ ഭാഗമായ എല്ലാവരെയും എസ്‌എസ്‌കെ ഡയറക്ടർ എ പി കുട്ടികൃഷ്‌ണൻ അഭിനന്ദിച്ചു.

Related posts

ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്; വർധിച്ച് വരുന്നതായി ആര്‍പിഎഫ്

Aswathi Kottiyoor

പെട്രോളിയം തീരുവ : 5 വർഷത്തിൽ കേന്ദ്രത്തിന്‌ കിട്ടി 18.08 ലക്ഷം കോടി

Aswathi Kottiyoor

മത്സ്യമേഖലയ്‌ക്ക്‌ കൈത്താങ്ങുമായി സർക്കാർ; 1,59,481 കുടുംബങ്ങൾക്ക്‌ 3000 രൂപ വീതം, 47.84 കോടി അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox