• Home
  • Kerala
  • മഴയുടെ ശക്തി കുറയുന്നു; ഇന്ന് അലര്‍ട്ടുകളില്ല
Kerala

മഴയുടെ ശക്തി കുറയുന്നു; ഇന്ന് അലര്‍ട്ടുകളില്ല

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് എവിടെയും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. അറബിക്കടലില്‍ ചക്രവാതചുഴി തുടരുന്നുണ്ട്. കര്‍ണാടക തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, കേരളത്തില്‍ നിന്നകന്നു പോകുന്നതിനാല്‍ കൂടുതല്‍ ഭീഷണിയില്ല. തുലാവര്‍ഷത്തിനിടെ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമര്‍ദമാണിത്.

ജലനിരപ്പ് കുറയ്ക്കാനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. ജലനിരപ്പ് കുറയുന്ന പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി 9.45നാണ് ഷട്ടര്‍ അടച്ചത്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. 2399.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാം ഇപ്പോഴും റെഡ് അലര്‍ട്ടിലാണ്.
അതേസമയം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴുന്നില്ല. ജലനിരപ്പ് 140.60 അടി പിന്നിട്ടു. മഴ മാറിനില്‍ക്കുന്നതിനാല്‍ പതുക്കെയാണ് ജലനിരപ്പ് വര്‍ധിക്കുന്നത്. നീരൊഴുക്ക് ശക്തമായാല്‍ വെള്ളം വേഗത്തില്‍ ഉയരും. ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.

Related posts

15 പ​​​ദ്ധ​​​തി​​​ക​​​ള്‍ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും

Aswathi Kottiyoor

കവാത്ത് സമ്മർ ക്യാമ്പ് ആരംഭിച്ചു*

Aswathi Kottiyoor

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം: ഇ​ള​വു​ക​ൾ വ​രു​ത്തി കേ​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox