22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ക്ഷേത്രാചാരങ്ങളിൽ ഇടപെടാനാകില്ലെന്ന്‌ സുപ്രീംകോടതി; എങ്ങനെ പൂജ നടത്തണമെന്ന്‌ പറയാനാകില്ല.
Kerala

ക്ഷേത്രാചാരങ്ങളിൽ ഇടപെടാനാകില്ലെന്ന്‌ സുപ്രീംകോടതി; എങ്ങനെ പൂജ നടത്തണമെന്ന്‌ പറയാനാകില്ല.

ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ ഭരണഘടനാ കോടതികൾക്ക് ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

വിവേചനമോ ദർശനം തടസപ്പെടുത്തുന്നതോ ആയ നടപടികൾ ഉണ്ടായാൽ ഇടപെടാമെന്നും സുപ്രീം കോടതി പറഞ്ഞു. ക്ഷേത്രങ്ങളിലെ ദൈനംദിന ചടങ്ങുകളിൽ ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു. പൂജ നടത്തുന്നതും തേങ്ങ ഉടയ്‌ക്കുന്നതും എങ്ങനെയെന്ന് പറയാനാകില്ല. തിരുപ്പതി ക്ഷേത്രത്തിലെ അഭിഷേകം, പൂജകള്‍ എന്നിവ ആചാരപ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീവാരി ദാദാ നല്‍കിയ ഹര്‍ജിയാണ്‌ കോടതി പരിഗണിച്ചത്‌.

Related posts

വൻ ജനപങ്കാളിത്തത്തോടെ ക്ലീൻ മൂന്നാർ ഗ്രീൻ മൂന്നാർ കാമ്പയിൻ

Aswathi Kottiyoor

വനിത മത്‌സ്യവിപണന തൊഴിലാളികൾക്കായി സൗജന്യ ബസ് സർവീസ് ആരംഭിച്ചു

Aswathi Kottiyoor

4 ട്രെയിൻ പുനഃസ്ഥാപിച്ചു

Aswathi Kottiyoor
WordPress Image Lightbox