സൂര്യാസ്തമനത്തിനു ശേഷം പോസ്റ്റുമാര്‍ട്ടം പാടിലെന്ന നിയമത്തെ അസാധുവാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനി മുതല്‍ പോസ്റ്റുമാര്‍ട്ടം രാത്രിയിലും നടത്താം. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തേണ്ടി വരുന്ന സാഹചര്യത്തില്‍ അവയദാനം ചെയ്യുന്നതിന് പുതിയ നിയമം സഹായകരമാകും.
വെളിച്ചമില്ലാത്ത സാഹചര്യത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നത്തിനാലാണ് രാത്രി സമയങ്ങളില്‍ പോസ്റ്റുമാര്‍ട്ടത്തിന് നിയന്ത്രണമുണ്ടായിരുന്നത്. എന്നാല്‍ സാങ്കേതിക വിദ്യകള്‍ വളര്‍ന്നതോടെ പഴയ നിയമങ്ങള്‍ക്ക് മാറ്റം വേണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് നിര്‍ദേശിച്ചിരുന്നു.
മതിയായ സൗകര്യങ്ങളുള്ള ആശുപത്രികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം പാലിച്ച് ഏത് സമയവും പോസ്റ്റുമാര്‍ട്ടം നടത്താം. നിയമം ആവശ്യപെടാത്ത സാഹചര്യത്തില്‍ കൊലപാതകം, ആത്മഹത്യ, ബലാത്സംഖം എന്നിവ നേരിടുകയോ കാലപ്പഴക്കം ചെല്ലുകയോ ദ്രവിച്ചതോ ആയ മൃത ശരീരങ്ങള്‍ എന്നിവ രാത്രി പോസ്റ്റുമാര്‍ട്ടം ചെയ്യുന്നത് ഒഴിവാക്കണം.
രാത്രി പോസ്റ്റുമാര്‍ട്ടം നടത്തുമ്പോള്‍ വെളിച്ചവും മറ്റ് സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പ് വരുത്തണം. തെളിവുകള്‍ സംരക്ഷിക്കുകയും പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തുകയും വേണം. അവയദാനത്തിനായുള്ള പോസ്റ്റുമോര്‍ട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളിലുണ്ട്.