23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആരും വിശന്നിരുന്ന് പഠിക്കണ്ട; സൗജന്യമായി കഞ്ഞിയും പയറും നല്‍കാന്‍ ഈ സര്‍ക്കാര്‍ കോളേജ്.
Kerala

ആരും വിശന്നിരുന്ന് പഠിക്കണ്ട; സൗജന്യമായി കഞ്ഞിയും പയറും നല്‍കാന്‍ ഈ സര്‍ക്കാര്‍ കോളേജ്.

ആരും വിശന്നിരുന്നു പഠിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ഈ സര്‍ക്കാര്‍ കോളേജ്. എല്ലാവര്‍ക്കും വയറുനിറയെ കഞ്ഞിയും പയറും സൗജന്യമായി നല്‍കുന്ന ‘വിശപ്പ് രഹിത കാമ്പസ്’ എന്ന ലക്ഷ്യത്തിനു തുടക്കമിടുകയാണ് തിരൂര്‍ തുഞ്ചന്‍ സ്മാരക സര്‍ക്കാര്‍ കോളേജ്. തിങ്കളാഴ്ച മുതല്‍ ഇവിടുത്തെ കാന്റീനില്‍ കഞ്ഞിയും പയറും സൗജന്യമാണ്.

രാവിലെ 11 മുതല്‍ ഉച്ചയ്ക്കു രണ്ടുവരെയാണ് സൗജന്യ ഭക്ഷണം. ചിക്കനോ ബീഫോ മീനോ കൂട്ടി വിശാലമായി ഊണോ ബിരിയാണിയോ കഴിക്കണമെങ്കില്‍ അതുമാവാം. മിതമായ നിരക്കില്‍ അവ ലഭിക്കും. വിശപ്പുരഹിത കാമ്പസിന് സംഭാവന നല്‍കാനായി ഒരു പെട്ടിയും കാന്റീനില്‍ ഒരുക്കിയിട്ടുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവരാല്‍ കഴിയുന്ന സംഭാവനയിടാം. 600 വിദ്യാര്‍ഥികളും 40 അധ്യാപകരും അധ്യാപകതേര ജീവനക്കാരുമാണ് ഇവിടെയുള്ളത്.

അധ്യാപകരും വിദ്യാര്‍ഥികളും പി.ടി.എ.യും ചേര്‍ന്നാണ് കാന്റീനിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. പ്രിന്‍സിപ്പല്‍ ഡോ. എം.എസ്. അജിത്ത് ചെയര്‍മാനും അറബിക് വിഭാഗം അസി. പ്രൊഫസര്‍ ഡോ. കെ.ടി. ജാബിര്‍ കണ്‍വീനറായുയാണ് കാന്റീന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ഓരോ മാസവും ഓരോ വകുപ്പുകളക്കാണ് ക്യാന്റീനിന്റെ ചുമതല.

വിശപ്പിനെ തോല്‍പിക്കാം

കോളേജിലെത്തുന്ന വിദ്യാര്‍ഥികളാരും വിശന്നിരുന്നു പഠിക്കരുത്. എല്ലാവരും കൈകോര്‍ത്ത് നടത്തുന്ന പദ്ധതിക്ക് പി.ടി.എ.യുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പൂര്‍ണ പിന്തുണയുണ്ട്. കഞ്ഞിയും പയറുമായാണ് തുടക്കം. കൂടുതല്‍ സാമ്പത്തികസഹായം ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ സൗകര്യമൊരുക്കും- ഡോ. കെ.ടി. ജാബിര്‍, കാന്റീന്‍ കമ്മിറ്റി കണ്‍വീനര്‍

Related posts

ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റിൽ ഇ ഓഫീസും പഞ്ചിംഗും അടുത്തയാഴ്‌ച മുതൽ

Aswathi Kottiyoor

രാജ്യത്തെ മാതൃകാ ശുചിത്വ വില്ലേജുകളിൽ കേരളത്തിന് മുന്നേറ്റം

Aswathi Kottiyoor

റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനം: സോഫ്റ്റ്‌വെയർ അപ്ഡേഷൻ പൂർത്തിയായി

Aswathi Kottiyoor
WordPress Image Lightbox