• Home
  • Kerala
  • നവംബര്‍ 19ന് കാണാം ആ അപൂര്‍വ്വ പ്രതിഭാസം; 580 വര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം.
Kerala

നവംബര്‍ 19ന് കാണാം ആ അപൂര്‍വ്വ പ്രതിഭാസം; 580 വര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം.

580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നവംബര്‍ 19ന് ദൃശ്യമാകും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശിലേയും അസമിലേയും ചില മേഖലകളില്‍ ഈ അപൂര്‍വ ചന്ദ്രഗ്രഹണം കാണാനാകുമെന്ന് എംപി ബിര്‍ള പ്ലാനിറ്റോറിയം റിസര്‍ച്ച് ആന്‍ഡ് അക്കാദമിക് ഡയറക്ടര്‍ ദേബിപ്രൊസാദ് ദുരൈ പറഞ്ഞു.

നവംബര്‍ 19ന് ഉച്ചയ്ക്ക് 12.48ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം വൈകീട്ട് 4.17ന് അവസാനിക്കും. മൂന്ന് മണിക്കൂര്‍ 28 മിനിറ്റ് 24 സെക്കന്‍ഡ് നീളുന്ന ഈ അപൂര്‍വ്വ പ്രതിഭാസം കഴിഞ്ഞ 580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണമാണെന്നും ദേബിപ്രൊസാദ് ദുരൈ വ്യക്തമാക്കി.

ഭാഗിക ചന്ദ്രഗ്രഹണ വേളയില്‍ രക്തത്തിന്റെ നിറത്തിലാണ് ചന്ദ്രന്‍ കാണപ്പെടുക. ഉച്ചയ്ക്ക് 2.34നാണ് പരമാവധി ഭാഗിക ചന്ദ്രഗ്രഹണം ഭൂമിയില്‍ നിന്ന് കാണാനാവുക. ഈ സമയം ഭൂമിയുടെ നിഴല്‍ 97 ശതമാനവും ചന്ദ്രനെ മറയ്ക്കും.

ഇത്രയും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം ഏറ്റവും ഒടുവില്‍ നടന്നത് 1440 ഫെബ്രുവരി 18നാണ്. നവംബര്‍ 19ന് ശേഷം ഇനി ഈ അപൂര്‍വ്വ പ്രതിഭാസം 2669 ഫെബ്രുവരി എട്ടിനാണ് ദൃശ്യമാകുകയെന്നും ദുരൈ പറഞ്ഞു.

ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക, കിഴക്കന്‍ ഏഷ്യന്‍, ഓസ്‌ട്രേലിയ, പസഫിക് മേഖലകളില്‍ ഭാഗിക ചന്ദ്രഗ്രഹണം നന്നായി കാണാനാകും.

Related posts

കത്ത് തയാറാക്കിയി‍ട്ടില്ലെന്നും ഒപ്പ് കൃത്രിമമെന്നും ആവർത്തിച്ച് മേയർ.

Aswathi Kottiyoor

കർക്കിടക വാവ് ബലിക്ക്‌ വിപുലമായ സൗകര്യമൊരുക്കും: കെ രാധാകൃഷ്ണൻ

Aswathi Kottiyoor

വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ രണ്ടുവർഷം വേണമെന്ന്‌ കെഎസ്‌ആർടിസി

Aswathi Kottiyoor
WordPress Image Lightbox