24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചികിത്സാ പരസ്യങ്ങൾ നിയന്ത്രിക്കാൻ നിയമം നിർമിക്കണം: ഹൈക്കോടതി.
Kerala

ചികിത്സാ പരസ്യങ്ങൾ നിയന്ത്രിക്കാൻ നിയമം നിർമിക്കണം: ഹൈക്കോടതി.

ചില രോഗങ്ങളുടെ ചികിത്സയ്ക്കു പരസ്യം നൽകുന്നതു സംബന്ധിച്ചു നിയമനിർമാണം വേണമെന്നു ഹൈക്കോടതി നിർദേശിച്ചു. യോഗ്യതയില്ലാത്തവർ ചികിത്സ നൽകുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇതെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ നിയമനിർമാണത്തിന് നിയമസഭയ്ക്കു പരിമിതി ഉണ്ടെങ്കിൽ കേന്ദ്രസർക്കാരിനെ സമീപിക്കാനും കേരള സർക്കാരിനു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ നിർദേശം നൽകി.
1945ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളുടെയും 1954ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് നിയമത്തിന്റെയും വ്യവസ്ഥകളുടെ കടുത്ത ലംഘനം ഉണ്ടാകുന്നതായി കോടതി നിരീക്ഷിച്ചു. അനുമതിയില്ലാതെ, ആയുർവേദ, സിദ്ധ, യുനാനി മരുന്നുകളുടെ പരസ്യം നൽകുന്നത് വിലക്കുന്നതാണ് 1945ലെ ചട്ടം. പല പരസ്യങ്ങളും ഇതിലെ വ്യവസ്ഥകൾ ലംഘിക്കുന്നു. ഇതു കണ്ടെത്താനായി അച്ചടി, ദൃശ്യ മാധ്യമങ്ങളിലെ എല്ലാ പരസ്യങ്ങളും നിരീക്ഷിക്കാനും നിയമലംഘകർക്കെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഒരു മാസത്തിനകം സർക്കാർ സർക്കുലർ അയയ്ക്കണം. ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നു പരാതി ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പു നൽകി.

നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള പരസ്യം ചെയ്യാൻ അനുമതി നൽകാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു അടൂർ കടമ്പനാട് സൗത്ത് എൻ.പി.ആയുർവേദ ഹോസ്പിറ്റലിന്റെ പ്രൊപ്രൈറ്റർ ഡോ. കെ.സിദ്ധാർഥൻ നൽകിയ ഹർജിയാണു പരിഗണിച്ചത്. ചികിത്സ, ചികിത്സ സൗകര്യം എന്നിവ സംബന്ധിച്ചു പരസ്യം ചെയ്യാൻ ഹർജിക്കാരനു തടസ്സമില്ലെന്നു കോടതി വിലയിരുത്തി. അതിനാൽ ഹർജിക്കാരനു നിർദിഷ്ട പരസ്യം ചെയ്യാം. എന്നാൽ, ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ പേര് പരസ്യം ചെയ്യരുത്. ചികിത്സ മൂലം സിവിൽ, ക്രിമിനൽ ബാധ്യതകളുണ്ടായാൽ ഹർജിക്കാരനാണ് ഉത്തരം പറയേണ്ടതെന്നും കോടതി പറഞ്ഞു.

Related posts

വമ്പൻ ജയം ; സ്‌കോട്‌ലൻഡിനെ എറിഞ്ഞൊതുക്കി ഇന്ത്യ .

Aswathi Kottiyoor

പേടിക്കേണ്ടതില്ല; സ്‌കൂളുകള്‍ എത്രയും വേഗം തുറക്കാം: ആരോഗ്യപാഠങ്ങളും പഠിപ്പിക്കാം

Aswathi Kottiyoor

രണ്ടാം വന്ദേഭാരത്‌ ഞായർ മുതൽ സർവീസ് ആരംഭിച്ചേക്കും

Aswathi Kottiyoor
WordPress Image Lightbox