23.8 C
Iritty, IN
July 15, 2024
  • Home
  • Kerala
  • മഴ: തിരുവനന്തപുരം ജില്ല ജാഗ്രതയില്‍, മന്ത്രിമാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി
Kerala

മഴ: തിരുവനന്തപുരം ജില്ല ജാഗ്രതയില്‍, മന്ത്രിമാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി

മഴ കനത്തതോടെ തിരുവനന്തപുരം ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി,ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. തിരുവനന്തപുരം മേയര്‍ എസ് ആര്യ രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് – അഗ്‌നിശമന സേനാ- സേനാ വിഭാഗങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍ ഇനി പറയുന്നു. പാറ പൊട്ടിക്കുന്നതും മണ്ണെടുക്കുന്നതും താല്‍ക്കാലികമായി നിര്‍ത്തിവെക്കും. നാശനഷ്ടങ്ങള്‍ അടിയന്തരമായി തിട്ടപ്പെടുത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. വകുപ്പുകള്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും അവയുടെ നമ്പറുകള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ നടപടിയെടുക്കുകയും ചെയ്യും. മരങ്ങള്‍ വീണാല്‍ ഉടന്‍ മുറിച്ചു മാറ്റാന്‍ നടപടിയുണ്ടാകും.
വീഴാന്‍ സാധ്യതയുള്ള മരങ്ങള്‍ കണ്ടെത്തി വേണ്ട നടപടികള്‍ കൈക്കൊള്ളും. മത്സ്യത്തൊഴിലാളികള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തും. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നത് തടയാന്‍ പൊലീസ് നടപടികള്‍ കൈക്കൊള്ളും. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കും.

പൊലീസ് – അഗ്‌നിശമന സേനാ വിഭാഗങ്ങള്‍ ജാഗ്രതയില്‍ ആണെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ അറിയിച്ചു. അത്യാവശ്യങ്ങള്‍ക്ക് അല്ലാതെ മലയോരങ്ങളിലൂടെ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കും. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കാനും ആവശ്യമെങ്കില്‍ അവരെ മാറ്റി താമസിപ്പിക്കാനും തീരുമാനമായി

Related posts

ഡിസംബർ 1 : ലോക എയ്ഡ്സ് ദിനം

Aswathi Kottiyoor

സാമ്പത്തിക പ്രതിസന്ധി: സാമൂഹ്യപെന്‍ഷന്‍ വിതരണം നിലച്ചു

Aswathi Kottiyoor

കു​റ​യാ​തെ കോ​വി​ഡ്, ക​ടു​പ്പി​ച്ച് സ​ർ​ക്കാ​ർ; കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox