24.4 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • കേളകം പഞ്ചായത്തിലെ വിവിധ കോളനികളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി
Kelakam

കേളകം പഞ്ചായത്തിലെ വിവിധ കോളനികളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി

കേളകം: മലയോര മേഖലയിലെ കോളനികളില്‍ കേരള വിഷനുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് നടത്തുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമായി കേളകം പഞ്ചായത്തിലെ വിവിധ കോളനികളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി. മേലെ കണ്ടംതോട്, രാമച്ചി, പൂക്കുണ്ട് ,നരിക്കടവ് തുടങ്ങി പത്ത് കോളനികളിലാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയത്. പഞ്ചായത്ത് തല ഉദ്ഘാടനം മേലെ കണ്ടംതോട് കോളനിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ അധ്യക്ഷത വഹിച്ചു.വെള്ളൂന്നി സ്റ്റാര്‍ കേബിള്‍ ഉടമ ഗോപിദാസ്, ജിഷ്ണു,പ്രമോട്ടര്‍മാരായ സുവിഷ, വത്സ തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

സൗജന്യ ഔഷധ സസ്യതൈ വിതരണം

Aswathi Kottiyoor

ശാന്തിഗിരി കൈലാസം പടിയിൽ ഭൂമിയിലും, വീടുകളിലും വിള്ളലുകൾ ഉണ്ടായ പ്രദേശങ്ങളിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ സന്ദർശനം നടത്തി.

Aswathi Kottiyoor

കേളകം ഗ്രാമ പഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox