20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ഇ​ടു​ക്കി ഡാം ​വീ​ണ്ടും തു​റ​ന്നേ​ക്കും
Kerala

ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ഇ​ടു​ക്കി ഡാം ​വീ​ണ്ടും തു​റ​ന്നേ​ക്കും

ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്ന​തോ​ടെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റി. നി​ല​വി​ൽ 2398.46 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. 2399.03 അ​ടി​യി​ലെ​ത്തി​യാ​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കും.

ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ പു​തു​ക്കി​യ റൂ​ൾ ക​ർ​വ​നു​സ​രി​ച്ച് 2400.03 അ​ടി​വ​രെ വെ​ള്ളം സം​ഭ​രി​ക്കാ​നാ​കു​മെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നു ത​യാ​റാ​വു​ക​യി​ല്ല. 2403 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. ഈ ​മാ​സം 20നു ​റൂ​ൾ ക​ർ​വ് അ​വ​സാ​നി​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​നി​ടെ 14.22 സെ​ന്‍റി​മീ​റ്റ​ർ മ​ഴ പെ​യ്തു. ആ​വ​ശ്യ​മെ​ങ്കി​ൽ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ വ​ഴി സെ​ക്ക​ൻ​ഡി​ൽ 100 ക്യു​മെ​ക്സ് ജ​ലം ഒ​ഴു​ക്കി​വി​ടാ​നാ​ണ് നി​ർ​ദേ​ശം.

Related posts

സംസ്ഥാനത്ത് കോ​വി​ഡ് അ​നാ​ഥ​മാ​ക്കി​യ​ത് 4,244 കു​ട്ടി​ക​ളെ

Aswathi Kottiyoor

സപ്ലൈകോ ‘ഛോട്ടു’ ഗ്യാസ് സിലിണ്ടറിന്റെ വിതരണം ആരംഭിച്ചു

Aswathi Kottiyoor

കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർക്ക് സാരമായ കേൾവി പ്രശ്‌നം

Aswathi Kottiyoor
WordPress Image Lightbox