24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ല​ഹ​രി​യി​ല്‍ പു​ക​ഞ്ഞ് സം​സ്ഥാ​നം; കേ​സു​ക​ള്‍ കൂ​ടു​ന്നു, യു​വ​തി​ക​ള​ട​ക്കം പ്ര​തി​ക​ള്‍
Kerala

ല​ഹ​രി​യി​ല്‍ പു​ക​ഞ്ഞ് സം​സ്ഥാ​നം; കേ​സു​ക​ള്‍ കൂ​ടു​ന്നു, യു​വ​തി​ക​ള​ട​ക്കം പ്ര​തി​ക​ള്‍

സം​​​​സ്ഥാ​​​​ന​​​​ത്ത് ല​​​​ഹ​​​​രി ക്കേ​​​​സു​​​​ക​​​​ള്‍ ഗ​​​ണ്യ​​​മാ​​​യി വ​​​​ര്‍​ധി​​​​ക്കു​​​​ന്ന​​​​താ​​​​യി എ​​​​ക്‌​​​​സൈ​​​​സി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍. കോ​​​​വി​​​​ഡി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്നു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍​ക്കി​​​​ട​​​​യി​​​​ലും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ഇ​​​​ത​​​​ര​​​​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന​​​​ട​​​​ക്കം ല​​​​ഹ​​​​രിമ​​​​രു​​​​ന്നു​​​​ക​​​​ള്‍ എ​​​​ത്തി​​​​യി​​​ട്ടു​​​ണ്ട്.

മാ​​​​ര​​​​ക ല​​​​ഹ​​​​രിമ​​​​രു​​​​ന്നാ​​​​യ എ​​​​ല്‍​എ​​​​സ്ഡി, എം​​​​ഡി​​​​എം​​​​എ അ​​​​ട​​​​ക്ക​​​​മു​​​​ള്ള സി​​​​ന്ത​​​​റ്റി​​​​ക് ഡ്ര​​​​ഗു​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം മു​​​​ന്‍ വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ലേ​​​​തി​​​​നേ​​​​ക്കാ​​​​ള്‍ വ​​​​ര്‍​ധി​​​​ച്ച​​​​താ​​​​യും ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. പ​​​​ത്ത് ഇ​​​​ര​​​​ട്ടി​​​​യി​​​​ല​​​​ധി​​​​കം സി​​​​ന്ത​​​​റ്റി​​​​ക് ഡ്ര​​​​ഗു​​​​ക​​​​ള്‍ ആ​​​​ണ് മു​​​​ന്‍ വ​​​​ര്‍​ഷ​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ ഒ​​​​മ്പ​​​​തുമാ​​​​സ​​​​ത്തി​​​​നി​​​​ടെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. പോ​​​​ലീ​​​​സി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം സി​​​​ന്ത​​​​റ്റി​​​​ക് ഡ്ര​​​​ഗ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും 25 വ​​​​യ​​​​സി​​​​ല്‍ താ​​​​ഴെ​​​​യു​​​​ള്ള​​​വ​​​രാ​​​ണ്.

ഒ​​​​മ്പ​​​​തുമാ​​​​സ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു കേ​​​​സു​​​​ക​​​​ളി​​​​ല്‍ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത് 3,873.42 കി​​​​ലോ​​​​ഗ്രാം ക​​​​ഞ്ചാ​​​​വാ​​​​ണ്. 3,087.3 ഗ്രാം ​​​​എം​​​​എ​​​​ഡി​​​​എം​​​​എ, 10,527.78 ഗ്രാം ​​​​ഹാ​​​​ഷി​​​​ഷ് ഓ​​​​യി​​​​ല്‍ എ​​​​ന്നി​​​​വ​​​​യും പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നു പു​​​​റ​​​മെ ന​​​​ര്‍​ക്കോ​​​​ട്ടി​​​​ക് ടാ​​​​ബ്‌​​​​ല​​​​റ്റു​​​​ക​​​​ള്‍, മു​​​​ന്തി​​​​യ​​​​യി​​​​നം പു​​​​ക​​​​യി​​​​ല ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍, ബ്രൗ​​​​ണ്‍ ഷു​​​​ഗ​​​​ര്‍, ച​​​​ര​​​​സ് എ​​​​ന്നി​​​​വ​​​​യും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.

ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ന്ന ഭൂ​​​​രി​​​​ഭാ​​​​ഗം കേ​​​​സു​​​​ക​​​​ളും കൊ​​​​ച്ചി കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചാ​​​​ണ്. സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്താ​​​​യി യു​​​​വ​​​​തി​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന ല​​​​ഹ​​​​രിക്കേ​​​​സു​​​​ക​​​​ളും കൂ​​​ടു​​​ക​​​യാ​​​ണ്. വീ​​​​ര്യം കൂ​​​​ടി​​​​യ മാ​​​​ര​​​​ക ല​​​​ഹ​​​​രി വ​​​​സ്തു​​​​ക്ക​​​​ളാ​​​​യ എ​​​​ല്‍​എ​​​​സ്ഡി സ്റ്റാ​​​​മ്പ്, എം​​​​ഡി​​​​എം​​​​എ, നൈ​​​​ട്രാ​​​​സെ​​​പാം, ഹാ​​​​ഷി​​​​ഷ് ഓ​​​​യി​​​​ല്‍ എ​​​​ന്നി​​​​വ​​​​യാ​​​​ണ് പി​​​​ടി​​​​കൂ​​​​ടു​​​​ന്ന​​​​വ​​​​യി​​​​ല്‍ 90 ശ​​​​ത​​​​മാ​​​​ന​​​​വും.

കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗം തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ സി​​​​ന്ത​​​​റ്റി​​​​ക് ഡ്ര​​​​ഗു​​​​ക​​​​ൾ​​​ക്കാ​​​ണ് ആ​​​വ​​​ശ്യ​​​ക്കാ​​​രേ​​​റെ. അ​​​​തി​​​​ര്‍​ത്തി​​​​ക​​​​ളി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ക​​​​ടു​​​​പ്പി​​​​ച്ച​​​​തോ​​​​ടെ കൊ​​​​റി​​​​യ​​​​ര്‍ വ​​​​ഴി​​​​യും സം​​​​സ്ഥാ​​​​ന​​​​ത്ത് ല​​​​ഹ​​​​രിക്ക​​​​ച്ച​​​​വ​​​​ടം വ്യാ​​​പ​​​ക​​​മാ​​​കു​​​ന്നു​​​ണ്ട്.

സാ​​​​മൂ​​​​ഹി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​ ‘ഡീ​​​​ല്‍’ ഉ​​​​റ​​​​പ്പി​​​​ക്കു​​​​ന്ന സം​​​​ഘ​​​​ങ്ങ​​​​ളും സ​​​​ജീ​​​​വ​​​​മാ​​​​ണ്. ഇ​​​​ന്‍​സ്റ്റ​​​​ഗ്രാം പോ​​​​ലു​​​​ള്ള സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ വ​​​​ഴി​​​​യു​​​​ള്ള ക​​​​ച്ച​​​​വ​​​​ടം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​ത് പോ​​​​ലീ​​​​സി​​​​നും എ​​​​ക്‌​​​​സൈ​​​​സി​​​​നും ത​​​​ല​​​​വേ​​​​ദ​​​​ന​​​​യാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Related posts

ബ​ഫ​ര്‍ സോ​ണ്‍ അ​ല്ല, വേ​ണ്ട​തു സേ​ഫ് സോ​ണ്‍: സീ​റോ മ​ല​ബാ​ര്‍ സി​ന​ഡ്

Aswathi Kottiyoor

*കുട്ടികള്‍ ‘അസമയത്ത് കറങ്ങുന്നു; വയനാട്ടിൽ ടര്‍ഫുകൾ രാത്രി 10 വരെ മാത്രമാക്കി പൊലീസ്‌.*

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox