24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പച്ചക്കറി വില.
Kerala

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പച്ചക്കറി വില.

കണ്ണൂര്‍: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പച്ചക്കറി വില. ഇന്ധന വിലക്കും, പാചക വാതക വിലക്കുമൊപ്പം പച്ചക്കറി വിലയു വര്‍ധിച്ചതോടെ താങ്ങാനാവുന്നതിലും അപ്പുറമാണെന്നാണ് ജനങ്ങള്‍ പറയുന്നത്.ഒരാഴ്ചക്കിടെ ഇരട്ടിയിലധികം തുകയാണ് പച്ചക്കറികള്‍ക്ക് വര്‍ധിച്ചത്.പ്രധാനമായും തക്കാളി, സവാളി, മുരിങ്ങക്ക തുടങ്ങിയവയ്ക്കാണ് വില വര്‍ധിച്ചത്. തക്കാളിക്ക് ചെറുകിട മേഖലയില്‍ 60 രൂപയാണ് വില. സവാളക്ക് 40 മുതല്‍ 40 വരെയാണ് നിരക്ക്. വെണ്ട, വഴുതന, കാരറ്റ്, കാപ്‌സിക്കം, എന്നിവക്കും വില വര്‍ധിച്ചിട്ടുണ്ട്. വെണ്ടക്ക് 60, കാരറ്റ്, 64, മുരിങ്ങ 100, കാപ്‌സിക്കം 120, വഴുതന 40 എന്നിങ്ങനെയാണ് മൊത്ത വിപണന കടകളിലെ നിരക്ക്. 30 രൂപയുണ്ടായിരുന്ന പച്ചമുളകിന് 40 രൂപയായി വര്‍ധിച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങിന് 40 രൂപയാണ് ഇന്നത്തെ വില.

കൂടാതെ മറ്റ് ധാന്യങ്ങളായ ചെറുപയര്‍, പരിപ്പ്, വന്‍പയര്‍, കടല എന്നിവക്കും വില വര്‍ധിച്ചിട്ടുണ്ട്. ഒരു ദിവസത്തിനിടെ സംസ്ഥാനത്ത് അഞ്ചും പത്തും രൂപയുടെ വര്‍ധനവാണ് പച്ചക്കറി വിലയിലുണ്ായിരിക്കുന്നത്. നാടന്‍ പച്ചക്കറികള്‍ക്ക് വില ഇരട്ടിയിലധികമായിരിക്കുകയാണ്. രണ്ടാഴ്ചയ്ക്ത് മുമ്ബ് ഒരു ചാക്ക് ഉരുളക്കിഴങ്ങ് 1200 രൂപയ്ക്ക് വിറ്റിരുന്നത് ഇപ്പോള്‍ 1900 രൂപയിലെത്തിയതായി മൊത്ത കച്ചവടക്കാര്‍ പറയുന്നു. ഉള്ളി മൊത്ത വില 25- 30 രൂപയില്‍ നിന്ന് 35- 40 രൂപയിലുമെത്തി. കനത്ത മഴയും സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി. പച്ചക്കറിയുടെ വില വര്‍ദ്ധനവ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Related posts

ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിന് ഊർജിത നടപടികളുമായി സർക്കാർ

Aswathi Kottiyoor

ആര്‍ദ്രം കുടുംബ സഹായ പദ്ധതി വിശദീകരണവും നാലുവരിപ്പാത വ്യാപാരികളുടെ സംശയ നിവാരണവും

Aswathi Kottiyoor

മാറ്റത്തിന്റെ പടവുകൾ കയറാൻ മുഴക്കുന്ന്

Aswathi Kottiyoor
WordPress Image Lightbox