24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ്‌ പ്രതിരോധം : എൻഎച്ച്‌എം വഴി നിയമനം; ബ്രിഗേഡ് അംഗങ്ങൾക്ക്‌ മുൻഗണന
Kerala

കോവിഡ്‌ പ്രതിരോധം : എൻഎച്ച്‌എം വഴി നിയമനം; ബ്രിഗേഡ് അംഗങ്ങൾക്ക്‌ മുൻഗണന

കോവിഡ് ബ്രിഗേഡിന്റെ കാലാവധി ഒക്‌ടോബർ 31ന്‌ കഴിഞ്ഞെങ്കിലും പ്രതിരോധപ്രവർത്തനത്തിന്‌ ആവശ്യമുള്ളവരെ നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) മുഖേനെ നിയമിക്കുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. കോവിഡ് ബ്രിഗേഡിലെ അംഗങ്ങൾക്ക് മുൻഗണന നൽകും. കേരള മെഡിക്കൽ പ്രാക്ടീഷനേഴ്സ്, കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ബില്ലുകളിലെ ചർച്ചയ്‌ക്ക്‌ മറുപടി നൽകുകയായിരുന്നു മന്ത്രി.

ഗർഭസ്ഥ ശിശുക്കളുടെ ജനിതക രോഗനിർണയത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ സംവിധാനമുണ്ടാക്കും. മാനസിക ആരോഗ്യ സാക്ഷരതയ്‌ക്കായി പ്രാഥമിക ആരോഗ്യകേന്ദ്രംമുതൽ പ്രചാരണ സംവിധാനമുണ്ടാകും. മെഡിക്കൽ കോളേജുകളിൽ സിക പോലുള്ള സാംക്രമിക രോഗം തടയുന്നതിന് സെന്റർ ഫോർ കണ്ടേജിയസ് ഡിസീസ് ആരംഭിക്കും. ഇതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ആധുനിക ലാബ് നിർമിക്കും.2023ഓടെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരത സംസ്ഥാനമാക്കുന്നതിനുള്ള പദ്ധതിക്ക്‌ രൂപം നൽകി. ക്ഷയ രോഗികളെ കണ്ടെത്താനുള്ള അക്ഷയ കേരള പദ്ധതി തുടരും. അവയവ ദാനം പ്രോത്സാഹിപ്പിക്കും. സർക്കാർ മേഖലയിൽ വൃക്ക, കരൾ മാറ്റിവയ്‌ക്കൽ പരിഗണിക്കുന്നതായും മന്ത്രി പറഞ്ഞു.

Related posts

മഴ തുടരും; 11 ജില്ലയിൽ മഞ്ഞ അലർട്ട്‌

Aswathi Kottiyoor

വി​സ്മ​യ കേ​സ്; കി​ര​ണി​ന് 10 വ​ർ​ഷം ത​ട​വ്

Aswathi Kottiyoor

കോ​വി​ഡ്: എ​ല്ലാ​വ​ര്‍​ക്കും ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

WordPress Image Lightbox