കണിച്ചാര്‍: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കൊളക്കാട് വഴി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിച്ചു. ബസിന് കൊളക്കാട് ടൗണിൽ കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ നാട്ടുകാർ സ്വീകരണം നൽകി. ലോക്ഡൗണ്‍ കാലത്ത് ബസുകളെല്ലാം സര്‍വീസ് നിര്‍ത്തിയതിനെ തുടർന്ന് ഈ മേഖലയിൽ യാത്രാക്ലേശം രൂക്ഷമായിരുന്നു. രാവിലെ 8.10 ന് കൊളക്കാട് എത്തുന്ന കൊട്ടിയൂര്‍-കണ്ണൂര്‍ കെഎസ്ആർടിസി സര്‍വീസ് പുനരാരംഭിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഡോ.വി ശിവദാസന്‍ എംപി മുഖേന കോഴിക്കോട് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുമായി ചർച്ച നടത്തിയിരുന്നു. കേരള കോൺഗ്രസ് -എം, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകളും കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകിയിരുന്നു.