24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഇരിട്ടി മഹോത്സവം – പവലിയന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു
Iritty

ഇരിട്ടി മഹോത്സവം – പവലിയന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു

ഇരിട്ടി: നവംബർ 18 മുതൽ ഡിസംബർ 5 വരെ ഇരിട്ടിയിൽ നടക്കുന്ന ഇരിട്ടി മഹോത്സവം എന്ന ഇരിട്ടി ഫ്ലാവർഷോവിന്റെ പവലിയന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. പയഞ്ചേരി മുക്കിന് സമീപം തവക്കൽ കോംപ്ളക്സിനോടടുത്ത മൈതാനിയിലാണ് ഇരിട്ടി മഹോത്സവം നടക്കുക.
രണ്ടു വർഷമായി കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ അടച്ചിടലിൽ മൂലം വിരസത അനുഭവിക്കുന്ന മലയോര മേഖലയിലെ ജനങ്ങൾക്ക് ഉന്മേഷവും ഉല്ലാസവും പകരുക എന്നതിനൊപ്പം മേഖലയിലെ കർഷകർക്കും മറ്റും അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള സംവിധാനവും കൂടിയാകും ഈ ഇരിട്ടി മഹോത്സവം. ഇത്തരക്കാർക്കായി പ്രത്യേക വിപണന സ്റ്റാളുകളും പുഷ്‌പോത്സവ നഗരിയിൽ ഒരുക്കും.
വിവിധതരത്തിലുള്ള പൂക്കളുടെ ഉദ്യാനം , അറുപതിൽ പരം വ്യത്യസ്ത സ്റ്റാളുകൾ , സർക്കാർ അർദ്ധസർക്കാർ പവലിയൻ, ഫുഡ് എക്സിബിഷൻ, കാർഷിക സ്റ്റാളുകൾ , കുട്ടികൾക്കായുള്ള അമ്യൂസ്മെൻറ് പാർക്ക് എന്നിവയും ഇരിട്ടി മഹോത്സവം എന്ന ഫ്‌ളവർഷോയുടെ ഭാഗമാകും.

Related posts

ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം 21ന് തിങ്കളാഴ്ച

Aswathi Kottiyoor

തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാഹുല്‍ ഗാന്ധി ഇരിട്ടിയിൽ………..

Aswathi Kottiyoor

നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox