24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് രാമച്ചിയില്‍ കടുവ പോത്തിനെ കടിച്ചു കൊന്നു
Kelakam

അടയ്ക്കാത്തോട് രാമച്ചിയില്‍ കടുവ പോത്തിനെ കടിച്ചു കൊന്നു

അടയ്ക്കാത്തോട് രാമച്ചിയില്‍ കടുവ പോത്തിനെ കടിച്ചു കൊന്നു.പള്ളിവാതുക്കള്‍ ഇട്ടിയവിരയുടെ പോത്തിനെയാണ് കടുവ കടിച്ചു കൊന്നത്.തിങ്കളാഴ്ച രാവിലെ 12 മണിയോടെയാണ് കൃഷിയിടത്തില്‍ മേയാന്‍ വിട്ടിരുന്ന പോത്തിനെ കടുവ കടിച്ചു കൊന്നത്.മേയാന്‍ വിട്ട സ്ഥലത്ത് നിന്ന് ഒരു കിലോ മീറ്ററോളം ഓടിച്ചിട്ടാണ് കടിച്ചു കൊന്നത്.പോത്തിനെ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പുറകെ ഓടിയതോടെ പോത്തിനെ ഉപേക്ഷിച്ച് കടുവ രക്ഷപ്പെടുകയായിരുന്നു.പോത്തിന്റെ കഴുത്തിന്റെ ഭാഗത്താണ് കടിയേറ്റത്.ഏകദേശം രണ്ട് വയസ്സ് പ്രായമുള്ള പോത്തിനെയാണ് കടുവ കടിച്ചു കൊന്നത്.സംഭവത്തെ തുടര്‍ന്ന് മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.ആര്‍,മഹേഷ്,ബീറ്റ് ഓഫീസര്‍ പി.വി സജിത്ത്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമി,പഞ്ചായത്തംഗം ലീലാമ്മ ജോണി എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.ആറളം വനത്തില്‍ നിന്ന് ഇറങ്ങിയതാകാം കടുവ എന്ന നിഗമനത്തിലാണ് വനംവകുപ്പ്.ഇതിന്റെ അടിസ്ഥാനത്തില്‍ പോത്തിന്റെ ജഡം മറവ് ചെയ്യാതെ ഇതിന്റെ സമീപത്ത് വനംവകുപ്പ് അധികൃതര്‍ കാമറകള്‍ സ്ഥാപിച്ചു.കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പള്ളിവാതുക്കല്‍ ഇട്ടിയവര എന്ന കര്‍ഷകന്റെ നാല് പോത്ത്,15 ആട്,വളര്‍ത്തു നായകള്‍,പശുക്കള്‍ എന്നിവയാണ് വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.മുന്‍പ് ഈ പ്രദേശത്ത് വന്യമൃഗ ആക്രമണം കൂടിയപ്പേള്‍ കാമറകള്‍ സ്ഥാപിക്കുകയും ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.രാമച്ചി കോളനിവാസികള്‍ അടക്കം സഞ്ചരിക്കുന്ന റോഡിന് സമീപത്തായാണ് കടുവയുടെ ആക്രമണം നടന്നത് എന്നത് സംഭവത്തിന്റെ ഗൗരവം ഇരട്ടിയാക്കുന്നുണ്ട്.

Related posts

ആറളം ഫാം സ്വദേശിയെ കേളകം വില്ലേജ് ഓഫീസിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

കേളകം വെള്ളൂന്നിയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്ന് 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

Aswathi Kottiyoor

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേളകം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox