24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവളം ബീച്ചിൽ തെരുവുനായ്ക്കളുടെ കൂട്ടമരണത്തിന് കാരണം വെെറസ് ബാധ.
Kerala

കോവളം ബീച്ചിൽ തെരുവുനായ്ക്കളുടെ കൂട്ടമരണത്തിന് കാരണം വെെറസ് ബാധ.

കോവളം ബീച്ച്‌ പരിസരത്തെ തെരുവുനായകളിൽ ‘കനൈൻ ഡിസ്റ്റംബർ’ വൈറസ് രോഗം വ്യാപിക്കുന്നു. ഇതുവരെ 25 തെരുവുനായകൾ ചത്തു. വളർത്തുനായകളും ഇതിൽപ്പെടും. കോവളത്ത് വിവിധ ബീച്ചിലും പരിസരത്തുമായി ഇരുന്നൂറിലേറെ തെരുവുനായകളാണ്‌ ഉള്ളത്. ഇവിടെ തങ്ങുന്ന വിദേശികൾ ഉൾപ്പെടെയുള്ളവരാണ് ഇവയ്ക്ക് ഭക്ഷണം നൽകുന്നത്. നിലവിൽ ലക്ഷണം കാണിച്ച്‌ ദിവസങ്ങൾക്കുള്ളിലാണ്‌ നായകൾ ചാകുന്നത്‌. വൈറസ് മനുഷ്യരിലേക്ക് പടരില്ല എന്നതിനാൽ മറ്റ്‌ ആശങ്കകൾക്ക്‌ അടിസ്ഥാനമില്ലെന്ന്‌ വിദഗ്‌ധർ പറഞ്ഞു.

നായകളിൽനിന്ന്‌ നായകളിലേക്ക്‌ വായുവിലൂടെ പകരുന്ന രോഗത്തിന്റെ പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്. നായകളെ വളർത്തുന്നവർ കൂടും പരിസരവും വൃത്തിയാക്കണം. പ്രതിരോധ കുത്തിവയ്പ് എടുക്കണം. വളർത്തുനായകളെ തെരുവുനായകളുമായി ചേരാൻ അനുവദിക്കാതിരിക്കുക, പൊതുസ്ഥലം ശുചീകരിക്കുക എന്നിവയും പ്രതിരോധ മാർഗങ്ങളാണ്.

രോഗലക്ഷണങ്ങള്‍

രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ മൂന്നുമുതല്‍ ആറു ദിവസത്തിനുള്ളില്‍ ചെറുപനി ആദ്യം ഉണ്ടാകും.
ഒരാഴ്ചയ്ക്കുശേഷം കഠിനമായ പനിയുണ്ടാകും. ഭക്ഷണം കഴിക്കാതിരിക്കുക, മൂക്കില്‍നിന്ന്‌ നേര്‍ത്തതും കണ്ണില്‍നിന്ന്‌ പഴുപ്പോടെയും ദ്രാവകം വരിക, ദഹനസംബന്ധമായതും ശ്വാസകോശ സംബന്ധമായതുമായ അസുഖങ്ങള്‍ ഉണ്ടാകുക എന്നിവ പ്രധാന ലക്ഷണങ്ങളാണ്. നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗമായതിനാല്‍ പേശികളുടെ വലിവ്, കൈകാലുകളുടെ വിറയല്‍, പല്ലുകള്‍ കൂട്ടി കടിക്കുന്ന അനിയന്ത്രിതമായ താടിയെല്ലുകളുടെ ചലനവും രോഗലക്ഷണങ്ങളാണ്.

Related posts

വനിതാ ജീവനക്കാർക്ക് സുരക്ഷ ഒരുക്കാതെ റെയിൽവേ

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ മ​ഴ കു​റ​യാ​ൻ സാ​ധ്യ​ത​യെ​ന്ന് പ്ര​വ​ച​നം

Aswathi Kottiyoor

വിശപ്പിനെതിരെയാണ് പോരാട്ടം; ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം

Aswathi Kottiyoor
WordPress Image Lightbox