24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സിഎഫ്എൽടിസികളിലെ സ്റ്റാഫ് നഴ്‌സുമാരുടെ സേവനം തുടരും : മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ
Kerala

സിഎഫ്എൽടിസികളിലെ സ്റ്റാഫ് നഴ്‌സുമാരുടെ സേവനം തുടരും : മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച സിഎഫ്എൽടിസികളിലെ സ്റ്റാഫ് നഴ്‌സുമാരുടെ സേവന കാലാവധി തുടരുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻമാസ്റ്റർ. സിഎഫ്എൽടിസികൾ നിർത്തലാക്കുന്നതുവരെ നഴ്സുമാരുടെ സേവനം ഉണ്ടാകുമെന്നും ആരോഗ്യവകുപ്പിന്റെ ശുപാർശ പരിഗണിച്ചാണ് സേവന കാലാവധി തുടരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് വ്യാപനത്തോടനുബന്ധിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവിധ പ്രവൃത്തികൾക്ക് നിയമിച്ചിട്ടുളള കരാർ ജീവനക്കാരുടെ സേവനവും തുടരാൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു.

Related posts

തളിപ്പറമ്പ് ആക്രമിക്കപ്പെട്ട ഇസ്ഹാഖിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി സന്ദർശിക്കുന്നു

Aswathi Kottiyoor

സ്‌കൂളുകളിൽ ലൈംഗികവിദ്യാഭ്യാസം ഉറപ്പാക്കണമെന്ന്‌ വീണ്ടും ഹൈക്കോടതി

Aswathi Kottiyoor

കോവിഡ് വാക്‌സിൻ വാങ്ങുന്നതിന് സംസ്ഥാനം നടപടി ആരംഭിച്ചു: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox